അവധിക്കാലത്ത് പൊതു സമൂഹത്തിന്റെ സഹകരണത്തോടെ പ്രാദേശിക പാഠശാലകളിൽ കുട്ടിക്കൂട്ടങ്ങളൊരുക്കുകയാണ് കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ.
വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലായി നാലു കേന്ദ്രങ്ങളിൽ അവധിക്കാലത്ത് ആറു ദിവസങ്ങളിൽ പാഠശാലകൾ പ്രവർത്തിക്കും. വായന, വായനക്കുറിപ്പു രചന, ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പൊതുവിജ്ഞാന ക്ലാസ്സുകൾ തുടങ്ങി വ്യത്യസ്ഥമായ പ്രവത്തന പരിപാടികളാണ് പ്രാദേശിക പാഠശാലകളിലൂടെ ലക്ഷ്യമിടുന്നത്.ഓരോപ്രാദേശിക പാഠശാലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനായി പ്രാദേശികമായി പരിശീലനങ്ങൾ സംഘടിപ്പിക്കും. ഇങ്ങനെ പരിശീലനം ലഭിക്കവരാകും പാഠശാലകൾക്ക് നേതൃത്വം നൽകുക.വായനശാലകളുടേയും ക്ലബ്ബുകളുടേയും പിൻതുണയും സഹകരണവും പാഠശാലകളെ സജീവമാക്കും.
കൊല്ലാട, കമ്പല്ലൂർ, ബഡൂർ, മൗക്കോട് എന്നിവിടങ്ങളിലാണ് പാഠശാലകൾ നടക്കുക.
കൊല്ലാടയിൽ സംഘടിപ്പിക്കുന്ന പ്രാദേശിക പാഠശാലയുടെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ മികവുത്സവവും ഏപ്രിൽ 8ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൊല്ലാട ഹാപ്പി ബ്രദേഴ്സ് ഹാളിൽ വച്ച് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ നിർവ്വഹിക്കും.

No comments:
Post a Comment