ഇന്നത്തെ പി ടി
എ യോഗത്തിൽ പങ്കാളിത്തം കുറവായിരുന്നു. പുതിയ ബിൽഡിംഗുമായി (2.6 കോടി) ബന്ധപ്പെട്ട്
നടത്തിയ പ്രവർത്തനങ്ങൾ പ്രിൻസിപ്പാൾ വിശദീകരിച്ചു. മെയിന്റയിനൻസ് പ്രവർത്തനത്തെ കുറിച്ചും
ബിൽ നൽകുന്നതുമായി ബന്ധപ്പെട്ടും ഹെഡ്മാസ്റ്ററും പി ടി എ പ്രസിഡന്റും റിപ്പോർട്ടു ചെയ്തു.
മികവുത്സവവും പ്രാദേശിക പാഠശാലകളുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ സ്റ്റാഫ്
സെക്രട്ടറി അറിയിച്ചു.
യോഗ തീരുമാനങ്ങൾ
മികവുത്സവവും പ്രാദേശിക പാഠശാലകളും
ബഡൂരിൽ മെയ് രണ്ടിന്. ആലോചനാ യോഗം
ഏപ്രിൽ 23ന്.
മൗക്കോട് നറ്റത്തുവാനുള്ള ശ്രമങ്ങൾ
നടത്തുന്നു. ചുമതല സമദിന്.
അവധിക്കാല പരിപാടികൾ
ഹയർ സെക്കന്ററി കുട്ടികൾക്കുള്ള
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ മെയ് 3 മുതൽ 15 വരെ. ഷോബിൻ സാർ ക്ലാസ്സുകളെടുക്കും.
നാടകക്കളരി മെയ് 7 മുതൽ 11 വരെ.
ചുമതല ലതാബായി ടീച്ചർ.
ചെറുകഥാ ശിൽപശാല മെയ് 25, 26,
27 തീയ്യതികളിൽ. ചുമതല പത്മനാഭൻ മാസ്റ്റർ.
അഡ്മിഷൻ
അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ഹൗസ്
വിസിറ്റിൽ ഇവിടെ ചേരുമെന്നറിയിച്ച കുട്ടികളെ ഓഫീസിൽനിന്നു ഫോണിൽ ബന്ധപ്പെടും
ബ്രോഷർ വിതരണം
മികവുത്സവത്തിന്റെ ഭാഗമായി നടന്ന
സ്ക്വാഡ് പ്രവർത്തനങ്ങളിലൂടെ ബ്രോഷർ വിതരണം നടത്തിവരുന്നുണ്ട്.
പ്രീ പ്രൈമറി
പ്രീ പ്രൈമറി ക്ലാസുകൾ മെയ് 7 ന്
തുടങ്ങും. ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ് നിർമ്മാണ പ്രവർത്തനങ്ങൾ മെയ് ആദ്യം
ആരംഭിക്കണം. പൂർവ്വവിദ്യാർത്ഥികൾ ഓഫർ ചെയ്ത തുക അതിനായി ഉപയോഗിക്കാം.
കോ ഓഡിനേഷൻ കെപി ബൈജു, കെ എസ് ശ്രീനിവാസൻ.
വിഭവസമാഹരണം
വിഭവ സമാഹരണത്തിനായി സ്ക്വാഡ് പ്രവർത്തനങ്ങൾ
ഏപ്രിൽ 26ന് ആരംഭിക്കണം. ഏപ്രിൽ 26ന് ഉച്ചയ്ക്കു ശേഷം പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ,
പി ടി എ പ്രസിഡന്റ്, പ്രവീൺകുമാർ പി ടി, കെ മുസ്തഫ എന്നിവർ ഉൾപ്പെട്ട ടീം പാടിച്ചാൽ
കേന്ദ്രീകരിച്ചും മെയ് 1ന് രാവിലെ 11 മുതൽ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡന്റ്,
പ്രവീൺകുമാർ പി ടി, കെ വി രവി, സജീവൻ പാട്ടത്തിൽ, കെ പി ബൈജു, കെ പി അച്യുതൻ, പി പത്മനാഭൻ
എന്നിവർ ഉൾപ്പെട്ട ടീം കമ്പല്ലൂർ കേന്ദ്രീകരിച്ചും വിഭവ സമാഹരണത്തിന് നേതൃത്വം നൽകണം.
ചുമതല: പ്രവീൺകുമാർ പി ടി, കെ എസ്
ശ്രീനിവാസൻ
ബ്രോഷർ വഴി ഓഫർ സ്വീകരിച്ച തുക മെയ്
10നുമുൻപ് കളക്ട് ചെയ്യണം.
ചുമതല പി പത്മനാഭൻ
മെയിന്റയിനൻസ് പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ
ചെലവു ചുരുക്കി ചെയ്യണം
വിദ്യാലയം പെയിന്റിംഗ് മെയ്
10 മുതൽ 5 ദിവസം കൊണ്ട് പൂർത്തീകരിക്കണം.
ഫർണിച്ചറുകളുടെ നമ്പറിടൽ, സ്റ്റോക്ക്
തയ്യാറാക്കൽ മെയ് 17 മുതൽ നടക്കണം.
അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പഴയ
കെട്ടിടങ്ങൾ പൊളിച്ചു നീക്കണം.
മെയ് അവസാനം ക്ലീനിംഗ് നടത്തണം.
ഈ കാര്യങ്ങൾ ജനപങ്കാളിത്തത്തോടെ
നടത്തുന്നതിനേക്കുറിച്ച് ആലോചിക്കുന്നതിന് മെയ് 5ന് 3 മണിക്ക് വിവിധ സംഘടനകളുടേയും
ക്ലബ്ബുകളുടേയും കുടുംബശ്രീ പുരുഷസംഘംപ്രവർത്തകരുടേയും യോഗം നടത്തണം.
യോഗ ചുമതല:കെ പി ബൈജു, കെ എസ് ശ്രീനിവാസൻ
.പെയിന്റിംഗ് ചുമതല: കെ മുസ്തഫ,
കെ പി പ്രകാശൻ
ക്ലീനിംഗ് ചുമതല: ഷീബ ജോർജ്ജ്,
ശോഭാന ബാബു, ഷീബ സുനിൽ
കെട്ടിടം പൊളിക്കൽ ചുമതല : കെ എസ്
ശ്രീനിവാസൻ, സമദ്, കെ പി പ്രകാശൻ, കെ പി രമേശൻ
ഫർണിച്ചർ നമ്പറിടൽ & സ്റ്റോക്ക്
തയ്യാറാക്കൽ: കെ വി രവി, കെ പി അച്യുതൻ
ഫർണിച്ചർ മെയിന്റയിനൻസ് ആശാരിയേ
ഏൽപ്പിക്കണം.
ചുമതല: കെ പി ബൈജു
അടുത്ത സ്റ്റാഫ് മീറ്റിംഗിൽ ആവശ്യമായ
ഭേദഗതികളോടെ ഇവ നടപ്പിലാക്കണം.