ആവേശമായി
അറിവരങ്ങ്
ആരവമുയര്‍ത്തിയ
പാട്ടുകളുടേയും കളികളുടേയും
ആഘോഷത്തിമര്‍പ്പില്‍ പഠനത്തിന്റെ
വൈരസ്യമൊഴിഞ്ഞു.
നാടന്‍പാട്ടുകളിലൂഞ്ഞാലാടി
ഏഴാംകഠലുകള്‍ക്കപ്പുറം
പുതിയൊരുലോകം തേടിയ കൂട്ടുകാര്‍
നാടന്‍ കളികളിലൂടെ നമ്മുടെ
നാടിന്റെ പഴമയെ തിരിച്ചറിഞ്ഞു.
അക്ഷരപ്പാട്ടുകളും
അക്ഷരക്കളികളും ഗണിത കേളികളും
അറിവിന്റെ ആനന്ദതീരങ്ങള്‍
കാട്ടിക്കൊടുത്തു.
കമ്പല്ലൂര്‍
ഗവഃ ഹയര്‍ സെക്കന്ററി സ്കൂളിലെ
പ്രൈമറി വിഭാഗം കുട്ടികളക്കായി
സംഘടിപ്പിച്ച അറിവരങ്ങിലാണ്
പഠനം പാല്‍പായസമായത്.
ആര്‍ പി ശ്രീധരന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എം എം സുലോചന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി പി സുഗതന്‍ അധ്യക്ഷത വഹിച്ചു. ഷീബ ജോര്‍ജ്ജ്, കെ പി രമേശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഊര്‍മ്മിള സി എം സ്വാഗതവും എലിസബത്ത് ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment