കാസറഗോഡ് ജില്ലയിലെ യൂത്ത് പാര്‍ലമെന്റ് മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മല്‍സരത്തിനിറങ്ങുകയാണ് കമ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കന്ററി സ്കൂള്‍. നാളെ 2017 ജൂണ്‍ 10 സ്കള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന മല്‍സരം പാര്‍ലമെന്ററി നടപടിക്രമങ്ങളെകുറിച്ച് മനസിലാക്കുവാന്‍ ഒരു നല്ല അവസരണാണ്. മല്‍സരത്തിനായുള്ള പരിശീലനം കുറച്ചു ദിവസങ്ങളായി വിദ്യാലയത്തില്‍ നടന്നുവരുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ചരിത്രാധ്യാപകനായ മനോജ്കുമാര്‍ കെ എന്‍ ആണ് പരിശീലകന്‍.
No comments:
Post a Comment