കവിതകളിലേക്കുള്ള
വഴികള്‍ തേടി കവിതാ ശില്പശാല
കവിതകള്‍
ആസ്വദിക്കുവാന്‍ ശ്രദ്ധാപൂര്‍വ്വമായ
വായന ആവശ്യമാണെന്ന് കവി സി
എം വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കാവ്യാനുശീലനം
കവിതകളിലേക്കുള്ള വഴികള്‍
തുറന്നുതരും.
എഴുത്തച്ഛനും
ചെറുശ്ശേരിയൂം കുഞ്ചന്‍നമ്പ്യാരും
ആശാനും കവിതകളിലൂടെ ആവിഷ്കരിച്ച
മനോഹരമായ ചിത്രങ്ങള്‍
കുട്ടികള്‍ക്ക് കൗതുകമായി.
കമ്പല്ലൂര്‍
ഗവഃ ഹയര്‍ സെക്കന്ററി സ്കൂളില്‍
സംഘടിപ്പിച്ച കവിതാ ശില്പശാല
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ഉദ്ഘാടനസേമ്മളനത്തില്‍
കെ എസ് ശ്രീനിവാസന്‍ അധ്യക്ഷത
വഹിച്ചു.
കുട്ടികളോടൊത്തുള്ള
സര്‍ഗ്ഗസംവാദത്തിന് ജിതേഷ്
കമ്പല്ലൂര്‍ നേതൃത്വം നല്‍കി.
ക്യാമ്പില്‍
വച്ച് രചിച്ച കവിതകള്‍
കുട്ടികള്‍ കവിയരങ്ങില്‍
അവതരിപ്പിച്ചു.
കെ
ഡി മാത്യു,
പി
പി സുഗതന്‍ ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു,
കെ
ആര്‍ ലതാഭായി,
ഊര്‍മ്മിള
സി എം,
എലിസബത്ത്
ടീച്ചര്‍,
കെ
പി അച്യുതന്‍,
പി
പത്മനാഭന്‍,
കെ
പി ബൈജു എന്നിവര്‍ നേതൃത്വം
നല്കി.
ആര്യലക്ഷ്മി
സ്വാഗതവും ഗൗതം രമേശ് നന്ദിയും
പറഞ്ഞു.
No comments:
Post a Comment