വിദ്യാലയത്തിലെ
ഔഷധത്തോട്ടം നവീകരിച്ച്
മെച്ചപ്പെടുത്താന്‍ പുതിയ
കര്‍മ്മപദ്ധതിയുമായി
സ്കൗട്ടു്സും ഗൈഡ്സും എന്‍
എസ് എസും പ്രവര്‍ത്തനമാരംഭിച്ചു.
ഔഷധത്തോട്ടത്തിനുചുറ്റും
വേലികെട്ടിയും കൂടുതല്‍
ഔഷധച്ചെടികള്‍ നട്ടും
ചെടികള്‍ക്ക് ടാഗു നല്‍കിയും
ഒരു പ്രദര്‍ശന ഔഷധത്തോട്ടമാക്കി
മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
വേലി
തയ്യാറാക്കിക്കൊണ്ട് എന്‍
എസ് എസ് വളണ്ടിയര്‍മാരും
സ്കൗട്ടുകളും ഗൈഡുകളും ഇന്ന്
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചു. എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
പ്രവീണ്‍കുമാര്‍ പി ടിയും
സ്കൗട്ട് അധ്യാപകന്‍ ശ്രീകാന്ത്
സിയും ഗൈഡ്സ് ടീച്ചര്‍
ഡെന്നിസ് കുുര്യനും
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി. പൂര്‍ണ്ണ
പിന്‍തുണയുമായി ഹെഡ്‍മാസ്റ്റര്‍
പി പി സുഗതന്‍ സാറും ഒപ്പമുണ്ട്.
No comments:
Post a Comment