ദുരിതമനുഭവിക്കുന്ന
കര്‍ഷക ജീവിതങ്ങളേയും പെരുകുന്ന
കര്‍ഷക ആത്മഹത്യകളേയും
പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍
കൊണ്ടുവരാനുള്ള അടിയന്തിര
പ്രമേയത്തിന് സ്പീക്കര്‍
അവതരണാനുമതി നിഷേധിച്ചു.
ജനതയുടെ
വികാരം സഭയില്‍
മുദ്രാവാക്യങ്ങളായി
മുഴക്കിക്കൊണ്ട് പ്രതിപക്ഷം
സഭവിട്ടിറങ്ങി.
കമ്പല്ലൂര്‍
ഗവഃ ഹയര്‍ സെക്കന്ററി സ്കൂളില്‍
വച്ച് നടന്ന പാര്‍ലമെന്ററികാര്യ
വകുപ്പ് സംഘടിപ്പിക്കുന്ന
യൂത്ത് പാര്‍ലമെന്റ്
മല്‍സരവേദിയിലാണ് സംഭവങ്ങള്‍
അരങ്ങേറിയത്.
സഭാ
നടപടിക്രമങ്ങള്‍ നേരല്‍
കണ്ടറിയാനുള്ള വേദിയായി
മാറുകയായിരുന്നു യൂത്ത്
പാര്‍ലമെന്റ് മല്‍സരവേദി.
പ്രസിഡന്റും
പ്രധാനമന്ത്രിയും ലോകസഭാ
സ്പീക്കറും മറ്റു മന്ത്രിമാരും
സാമാജികരും നിറഞ്ഞാടിയപ്പോള്‍
മല്‍സരം പാര്‍ലമെന്റിന്റെ
തനിപ്പകര്‍പ്പായി മാറുകയായിരുന്നു.
പത്താം
തരം വരെ മലയാളപഠനം നിര്‍ബന്ധമാക്കാനും
സ്വകാര്യസ്കൂള്‍ അധ്യാപകരുടെ
സേവന വേതന വ്യവസ്ഥകള്‍
നിശ്ചയിക്കാനുമുള്ള
നിയമനിര്‍മ്മാണങ്ങള്‍
ഗൗരവമേറിയ ചര്‍ച്ചകളോടെയാണ്
സഭ അംഗീകരിച്ചത്.
രാജ്യ
സുരക്ഷ,
സാമ്പത്തിക
വളര്‍ച്ച തുടങ്ങിയ അതീവ
പ്രാധാന്യമുള്ള വിഷയങ്ങളും
ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക്
വിധേയമായി.
ഇന്ത്യന്‍
പ്രസിഡന്റായി അജീഷ് ബെന്നിയും
പ്രധാനമന്ത്രിയായി രാഹുല്‍
രാമചന്ദ്രനും സ്പീക്കറായി
കാര്‍ത്തിക് പിയും പ്രതിപക്ഷനേതാവായി
ആര്യ സുരേഷും തിളങ്ങി.
കുട്ടികള്‍ക്ക്
പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ
ഒരു സജീവ പാഠമായി മാറി യൂത്ത്
പാര്‍ലമെന്റ് മല്‍സരവേദി.
മനോജ്കുമാർ
കെ എന്‍ പരിശീലകനായി നേതൃത്വം
നല്‍കി.കെ
പുരുഷോത്തമന്‍,
ഡോ.
രാജീവ്
എന്നിവര്‍ വിധികര്‍ത്താക്കളായി.
No comments:
Post a Comment