കുട്ടികളുടെ
വ്യക്തിത്വവികസനം ലക്ഷ്യമാക്കി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
സംഘടിപ്പിക്കുന്ന ഇമാജിനേറിയം
2019
ഈസ്റ്റ്
എളേരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി ജെസി ടോം
ഉദ്ഘാടനം ചെയ്തു.
കെ
പി മാത്യു അധ്യക്ഷത വഹിച്ചു.
കെ
എസ് ശ്രീനിവാസന്‍,
കെ
ഡി മാത്യു,
വി
വി ഭാര്‍ഗവന്‍ എന്നിവര്‍
സംസാരിച്ചു.
പി
പത്മനാഭന്‍ സ്വാഗതവും ഊര്‍മ്മിള
സി എം നന്ദിയും പറഞ്ഞു.
മെയ്
8
വരെ
ഒരാഴ്ചക്കാലമാണ് ക്യാമ്പ്
നടക്കുന്നത്.
നാടകപഠനത്തിന്റെ
രീതിശാസ്ത്രം ഉപയോഗിച്ച്
കുട്ടികളുടെ കഴിവുകള്‍
വികസിപ്പിക്കുവാനുള്ള ശ്രമമാണ്
പരിപാടിയിലൂടെ നടക്കുന്നത്.
കുട്ടികളുടെ
ഓര്‍മ്മയും ശ്രദ്ധയും മനോഭാവവും
മാറ്റി മികച്ച വ്യക്തികളാക്കി
അവരെ പരിവര്‍ത്തിപ്പിക്കാന്‍
കഴിയും വിധമാണ് ക്യാമ്പിലെ
പ്രവര്‍ത്തനപരിപാടികള്‍
രൂപപ്പെടുത്തിയിട്ടുള്ളത്.
പ്രമുഖ
നാടകപ്രവര്‍ത്തകനും
നാടന്‍പാട്ടുകലാകാരനുമായ
ഉദയന്‍ കുണ്ടംകുഴിയാണ്
ക്യാമ്പ് ഡയറക്ടര്‍.
No comments:
Post a Comment