ഇന്ന്
(06-05-2019)
ഇമാജിനേറിയം
വ്യക്തിത്വവികസനക്കളരിയുടെ
അഞ്ചാം ദിവസമാണ്.
ആയന്നൂര്‍
യുവശക്തി പബ്ലിക് ലൈബ്രറിയാണ്
ഇന്നത്തെ ആതിഥേയര്‍.
ആയന്നൂര്‍
ആകാശ് ഓഡിറ്റോറിയത്തില്‍വച്ചാണ്
ക്യാമ്പ് നടന്നത്.
രാവിലെ
9.15ന്
സ്കൂള്‍ ബസില്‍ ക്യാമ്പ്
അംഗങ്ങളായ 90
കുട്ടികളും
സ്കൂള്‍ ബസില്‍ ആയന്നൂരിലേക്ക്
യാത്രയായി.
ബസിന്റെ
സാരഥി വിജയേട്ടനായിരുന്നു.
ചെറിയദുരമാണെങ്കിലും
ഒരു വിനോദയാത്രപോലെ പാട്ടുപാടി
ആഹ്ലാദത്തോടെ ഒരു യാത്ര.
ആയന്നൂരിലെത്തിയപ്പോള്‍
ഞങ്ങളെ സ്വീകരിക്കാന്‍
യുവശക്തി പബ്ലിക് ലൈബ്രറിയുടെ
പ്രസിഡന്റ് പി വി പുരുഷോത്തമനും
സെക്രട്ടറി അഭിലാഷും മുന്‍
സെക്രട്ടറി വിനോദ് പി ഡിയും
ഉണ്ടായിരുന്നു.
നല്ല
സ്ഥലസൗകര്യമുള്ള ഹാളില്‍
ഉദയന്റേയും സുനില്‍
പാടിക്കാനത്തിന്റെയും
നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍
പുരോഗമിച്ചു.
ഉച്ചയ്ക്ക്
ഭക്ഷണം കഴിച്ചശേഷം വീണ്ടും
പ്രവര്‍ത്തനങ്ങള്‍.
അതിനിടയില്‍
ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള
ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന
ഉല്‍പന്നങ്ങളെക്കുറിച്ച്
അതിന്റെ ഉടമ ജെയിംസ്
വിശദീകരിച്ചുതന്നു.
വൈകിട്ട്
4.15ന്
ഇന്നത്തെ അതിഥിയായി ശ്രീസണ്ണി
ഇളംതുരുത്തിയില്‍ എത്തി.
കര്‍?കശ്രീ
പുരസ്കാരജേതാവായ അദ്ദേഹം
കാര്‍ഷികമേഖലയുടെ
പ്രശ്നങ്ങളെക്കുറിച്ചും
അതിലെ വൈവിധ്യവല്‍ക്കരണത്തിന്റെ
ആവശ്യകതയെക്കുറിച്ചും
സംസാരിച്ചു.
കൃഷി
ലാഭകരമായ ഒന്നാണെന്ന കാര്യത്തില്‍
അദ്ദേഹത്തിന് ഒരു സംശയവുമില്ല.
കുട്ടികളുടെ
ചോദ്യങ്ങള്‍ നിരവധിയായിരുന്നു.
അതിനെല്ലാം
അദ്ദേഹം മറുപടി നല്‍കി.
ചടങ്ങില്‍
ശ്രീ പി വി പുരുഷോത്തമന്‍
അധ്യക്ഷത വഹിച്ചു.
പി
പത്മനാഭന്‍ സ്വാഗതവും ശ്രുതി
നന്ദിയും പറഞ്ഞു.
അദ്ദേഹത്തിനുള്ള
ഉപഹാരം ശ്രീമതി ഊര്‍മ്മിള
സി എം സമ്മാനിച്ചു.
വൈകിട്ട്
6.15ന്
സ്കൂള്‍ യുവശക്തി വായനശാലയുടെ
പ്രവര്‍ത്തകര്‍ക്ക് നന്ദി
പറഞ്ഞ് ബസില്‍ തിരികെ നമ്മുടെ
സ്വന്തം വിദ്യാലയത്തിലേക്ക്
മടങ്ങി.
ഇന്ന്
വന്ന എസ് എസ് എല്‍ സി റിസള്‍ട്ടില്‍
100%
ലഭിച്ചതിന്റെ
സന്തോഷമായി ഹെഡ്‍മാസ്റ്റര്‍
ശ്രീ വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
ലഡു വിതരണം ചെയ്തു.
പിന്നേയും
പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു.
8.15 ഓടെ
രക്ഷിതാക്കള്‍ എത്തിത്തുടങ്ങി.
8.30ന്
എള്ളുണ്ടപ്പാട്ടുപാടി ക്യാമ്പ്
സമാപിച്ചു.
No comments:
Post a Comment