മഴക്കാലം
വരവായി.
മഴക്കാലപൂര്‍വ്വ
ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടന്നുവെങ്കിലും നമ്മുടെ
നാട്ടിലൂടെ ഒഴുകുന്ന ചാലുകളുടെ
ശുചീകരണപ്രവര്‍ത്തനങ്ങള്‍
വേണ്ടത്ര നടന്നതായി കാണുന്നില്ല.
പ്ലാസ്റ്റിക്
കുപ്പികളും കൂടുകളും മറ്റ്
അവശിഷ്ടങ്ങളും പലതിലും
ധാരാളമുണ്ട്.
ചാലുകളില്‍
നീരൊഴുക്കു തുടങ്ങുന്നതിനുമുന്‍പ്
നീക്കം ചെയ്തില്ലെങ്കില്‍
അവ പുഴയിലും കടലിലുമെത്തി
വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും
കാരണമാകും.
ആയതിനാല്‍
അവ നീക്കം ചെയ്യേണ്ടത്
അടിയന്തിരപ്രാധാന്യമുള്ള
പ്രവര്‍ത്തനമാണ്.
അതുകൊണ്ട്
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ കമ്പല്ലൂരിലെ
ചാലുകളും ജലാശയങ്ങളും പൊതു
ഇടങ്ങളും ശുചിയാക്കുവാനുള്ള
ഒരു ക്യാമ്പെയിന്‍ പ്രവര്‍ത്തനം
ആസൂത്രണം ചെയ്യുകയാണ്.
എന്‍
എസ് എസ്,
സ്കൗട്ട്
ആന്‍ഡ് ഗൈഡ്സ്,
ജെ
ആര്‍ സി യൂണിറ്റുകളുടെ
നേതൃത്വത്തില്‍ നടപ്പിലാക്കുന്ന
ഈ പദ്ധതിയുടെ നടത്തിപ്പിന്
പ്രദേശത്തെ എല്ലാ സംഘടനകളുടേയും
ക്ലബ്ബുകളുടേയും കുടുംബശ്രീ
യൂണിറ്റുകളുടേയും സ്വയംസഹായക
സംഘങ്ങളുടേയും മറ്റു
കൂട്ടായ്മകളുടേയും വ്യക്തികളുടേയും
സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നു
പ്രതീക്ഷിക്കുന്നു.
ജൂണ്‍
2ന്
ഞായറാഴ്ച രാവിലെ 9
മണി
മുതല്‍ 11
മണി
വരെയുള്ള സമയംകൊണ്ട് വിവിധ
സ്ക്വാഡുകളായി ചാലുകളിലെ
നിശ്ചിത പ്രദേശങ്ങളിലും
മറ്റു പൊതു ഇടങ്ങളിലും
ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ് ആലോചിക്കുന്നത്.
ഓരോ
പ്രദേശങ്ങളിലും പ്രാദേശികതലത്തില്‍
വിളിച്ചു ചേര്‍ത്തിട്ടുള്ള
ആലോചനായോഗങ്ങള്‍ നടന്നുവരുന്നുണ്ട്.
കൂടാതെ
സന്നദ്ധരായി വരുന്ന ആള്‍ക്കാരെ
കൂടി ഉള്‍പ്പെടുത്തി
വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന
ടീമുകള്‍ക്ക് വിവിധ സ്ഥലങ്ങള്‍
ശുചീകരണത്തിനായി നല്‍കുകയാണ്
ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്.
വിവിധ
സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന
പ്ലാസ്റ്റിക് കുപ്പികളും
പ്ലാസ്റ്റിക് കൂടുകളും
സ്കൂളിലെത്തിച്ച് കഴുകി
വൃത്തിയാക്കി റീസൈക്ലിംഗിനു
നല്‍കാനും മറ്റുള്ളവ കുഴിച്ചുമൂടി
നശിപ്പിക്കാനുമാണ്
ആലോചിച്ചിട്ടുള്ളത്.
കഴുകി
വൃത്തിയാക്കുക അത്ര എളുപ്പമുള്ള
പണിയല്ല.
ഇതില്‍
ശേഖരിച്ചവരെ സഹായിക്കുവാന്‍
കടുതല്‍ വളണ്ടിയര്‍മാരെ
നിയോഗിക്കും.
നമ്മള്‍
ഒത്തുശ്രമിച്ചാല്‍ നാടിനെ
ശുചിത്വപൂര്‍ണ്ണമാക്കുന്ന
അതിബൃഹത്തായ ഒരു ക്യാമ്പെയിനായി
ഇതിനെ മാറ്റാനാകും.
അതൊരു
പുതിയ ശുചിത്വസംസ്കാരത്തിന്
വഴിവയ്ക്കും.
കമ്പല്ലൂരിലേയും
പരിസരപ്രദേശങ്ങളിലേയും
എല്ലാവരുടേയും പിന്‍തുണയും
സഹകരണവും പങ്കാളിത്തവും ഈ
ക്യാമ്പെയിന്റെ വിജയത്തിനായി
ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ
ക്യാമ്പെയിനില്‍ പങ്കാളികളാകണമെന്ന്
ആഗ്രഹിക്കുന്നവര്‍ക്ക്
9605671582
എന്ന
വാട്സ് ആപ്പ് നമ്പറില്‍ മെസേജ്
അയച്ചോ എന്റെ ഫേസ്ബുക്ക്
പേജില്‍ കമന്റ് ചെയ്തോ
പങ്കാളികളാകാവുന്നതാണ്.
അവര്‍
എത്തേണ്ട സ്ഥലം ഫോണ്‍ വഴി
അറിയിക്കുന്നതാണ്.
ഒരു
വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍
ഗ്രാമത്തിന്റെ മുഖമായി മാറും.
ശുചിത്വഗ്രാമം
സുന്ദരഗ്രാമം.