ആയന്നൂര്‍
യുവശക്തി പബ്ലിക്ക് ലൈബ്രറി
ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ
മാത്യു മാഞ്ഞൂര്‍ പുരസ്കാരം
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ കെ ആര്‍
ലതാഭായി ടീച്ചറിന് കിട്ടുമ്പോള്‍
അത് ആര്‍ഹതയ്ക്കുള്ള
അംഗീകാരമാകുന്നുവെന്ന്
നിസ്സംശയം പറയാം.
ഒപ്പം
ഈ അംഗീകാരം കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിനു കൂടിയാണെന്ന്
പറയാതിരിക്കാന്‍ വയ്യ.
അതാണ്
വിദ്യാലയ പ്രവര്‍ത്തനങ്ങളിലെ
കമ്പല്ലൂര്‍ കൂട്ടായ്മ.
1998ലാണ്
ലതാഭായി ടീച്ചര്‍ കമ്പല്ലൂര്‍
സ്കൂളിലെത്തുന്നത്.
അന്ന്
ഒന്നാം ക്ലാസ് ഒന്നാംതരമാക്കിയാണ്
ടീച്ചര്‍ തുടങ്ങിയത്.
പുതിയ
പാഠ്യപദ്ധതിയും പഠനരീതികളും
ആകെ ആബദ്ധമാണെന്ന് പലരും
പറഞ്ഞപ്പോള്‍ അതിലെ ശരികളെ
കണ്ടെത്താനും സാധ്യതകള്‍
തിരിച്ചറിയാനും പുതിയ മാതൃകകള്‍
സൃഷ്ടിക്കുവാനും ടീച്ചര്‍ക്കായി.
2005ല്‍
മലയാളം HSA
ആയി
ഇവിടെ തന്നെ ടീച്ചര്‍ക്ക്
നിയമനം ലഭിച്ചു.
1998 മുതല്‍
ഇന്നുവരെ 20
വര്‍ഷക്കാലം
നീണ്ട സേവന കാലയളവില്‍ ഈ
വിദ്യാലയത്തില്‍ ടീച്ചറുടെ
കൈയെത്താത്ത ഇടങ്ങളുണ്ടാകില്ല.
2011ല്‍
ജൂനിയര്‍ റെഡ്ക്രോസിന്റെ
ചുമതലയേല്‍ക്കുന്നതിലൂടെ
സാമൂഹിക സേവനപ്രവര്‍ത്തനങ്ങളുടെ
മേഖലയിലേക്ക്
വലിയൊരു
സാധ്യത ടീച്ചര്‍ക്ക് തുറന്നു
ലഭിക്കുകയായിരുന്നു.
വിദ്യാലയത്തിന്റെ
ശുചിത്വം നിലനിര്‍ത്തുന്നതില്‍
ഈ കാലയളവില്‍ ജെ ആര്‍ സി ചെയ്ത
പ്രവര്‍ത്തനങ്ങളും അതിന്
ടീച്ചര്‍ നല്‍കിയ പ്രത്യേക
ശ്രദ്ധയും പറയാതെ പോകാനാകില്ല.
ഗ്രാമശുചിത്വത്തിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങളിലും
പ്ലാസ്റ്റിക് വിരുദ്ധ
ക്യാമ്പെയിനിലും സജീവമായി
പ്രവര്‍ത്തിച്ചു വരുന്നു.
പേപ്പര്‍
ബാഗ് നിര്‍മ്മാണവും അവയുടെ
പ്രചാരണവും ഇതിന്റെ ഭാഗമായി
എല്ലാ വര്‍ഷവും നടത്തിവരുന്നു.
കമ്പല്ലൂര്‍
സ്കൂളിന്റെ നേതൃത്വത്തില്‍
വര്‍ഷങ്ങളായി നടന്നു വരുന്ന
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കന്നത് ടീച്ചറാണ്.
വിദ്യാലയത്തിനു
സമീപമുള്ള പ്രദേശങ്ങളിലെ
ഇരുപത്തിനാലോളം വീടുകളില്‍
എല്ലാ രണ്ടാം ശനിയാഴ്ചകളിലും
പാലിയേറ്റീവ് സംഘങ്ങളെത്തുന്നു.
വിദ്യാലയ
പച്ചക്കറി കൃഷി വളരെ ഭംഗിയായി
നടത്തുന്നതിനും കൃഷി ഒരു
സംസ്കാരമാണെന്ന് കുട്ടികളെ
ബോധ്യപ്പെടുത്തുന്നതിനും
ജെ ആര്‍ സിയിലൂടെ ടീച്ചര്‍ക്കു
കഴിഞ്ഞിട്ടുണ്ട്.
സ്വാശ്രയത്വ
ശീലവുമായി ബന്ധപ്പെട്ട്
സോപ്പും ലോഷനും നിര്‍മ്മിക്കുന്നതിനും
അവ പ്രചരിപ്പിക്കുന്നതിനും
സോപ്പു നിര്‍മ്മാണ പരിശീലകയായി
പ്രവര്‍ത്തിക്കുന്നതിനും
ടീച്ചര്‍ക്ക് മുന്നിലുണ്ട്.
പ്രവര്‍ത്തനങ്ങള്‍
ഓരോന്നായി ഇങ്ങനെ എണ്ണിയെണ്ണി
പറഞ്ഞാല്‍ തീരില്ല.
അത്രയ്ക്കുണ്ട്
അവ.
ചിറ്റാരിക്കല്‍
ഉപജില്ലാ വിദ്യാരംഗം കണ്‍വീനറായി
വര്‍ഷങ്ങളുടെ പ്രവര്‍ത്തന
മികവ് എടുത്തു പറയേണ്ടതാണ്.
കമ്പല്ലൂര്‍
സ്കൂളില്‍ കുട്ടികളില്‍
സാഹിത്യാഭിരുചി വളര്‍ത്താനായി
നടത്തിയ നിരവധി പ്രവര്‍ത്തനങ്ങളുണ്ട്.
മാതൃകാ
ഗ്രാമം വായനയിലൂടെ എന്നത്
പ്രാദേശികതലത്തില്‍ വായനാശീലം
വളര്‍ത്താനുള്ള വേറിട്ട ഒരു
ശ്രമമായിരുന്നു.
വിദ്യാലയത്തിന്റെ
നേതൃത്വത്തില്‍ പ്രാദേശികസമിതികളിലൂടെ
ജനകീയ ബന്ധം ഉറപ്പിക്കാനായി
നടത്തിയ പ്രവര്‍ത്തനങ്ങളിലും
ടീച്ചര്‍ നേതൃത്വപരമായ പങ്ക്
വഹിച്ചിട്ടുണ്ട്.
കമ്പല്ലൂര്‍
സ്കൂളില്‍ വച്ച് എറ്റവും
ഒടുവില്‍ നടത്തിയ ഉപജില്ലാ
സ്കൂള്‍ കലോല്‍സവത്തിന്റെ
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍
ടീച്ചറായിരുന്നു.
ആദ്യമായിട്ടായിരിക്കും
നമ്മുടെ ഉപജില്ലയില്‍ ഒരു
വനിത പ്രോഗ്രാം കമ്മറ്റിയെ
നയിക്കുന്നത്.
2012ല്‍
നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി കാസറഗോഡ് ജില്ലയിലെ
മികച്ച വിദ്യാലയമായി കമ്പല്ലൂരും
മികച്ച കോഡിനേറ്ററായി ലതാഭായി
ടീച്ചറും തെരഞ്ഞെടുക്കപ്പെട്ടു.
വര്‍ഷങ്ങളായി
ജില്ലയിലെ ഏറ്റവും മികച്ച
ജെ ആര്‍ സി യൂണിറ്റായി നമ്മുടെ
വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
ജെ
ആര്‍ സിയും എന്‍ എസ് എസും
സ്കൗട്ടും ഗൈുഡുകളും കൂടി
ചേര്‍ന്ന് നടത്തുന്ന സാമൂഹിക
സേവന പ്രവര്‍ത്തനങ്ങളുടെ
ശൃംഖലയാണ് കമ്പല്ലൂര്‍
സ്കൂളിന്റെ പ്രത്യേകത.
പ്രധാന
പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും
നിര്‍വ്വഹണത്തിലും ഈ കൂട്ടായ്മ
നിനനിര്‍ത്തിക്കൊണ്ടുപോകുവാന്‍
എക്കാലവും എല്ലാ പ്രധാനാധ്യാപകരും
ഇവിടെ ശ്രദ്ധിച്ചിട്ടുണ്ട്.
ആ
കൂട്ടായ്മയില്‍ ഒരു അംഗമായി
നിന്നുകൊണ്ട് കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ മറ്റെല്ലാ
സഹപ്രവര്‍ത്തകരേയും പോലെ
ഞാനും ലതാഭായി ടീച്ചര്‍ക്കു
ലഭിച്ച ഈ അംഗീകാരത്തിലും
പുരസ്കാരലബ്ധിയിലും
സന്തോഷിക്കുകയും അഭിമാനിക്കുകയും
ചെയ്യുന്നു.
കെ
പി ബൈജു
സ്റ്റാഫ്
സെക്രട്ടറി
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ കമ്പല്ലൂര്‍
No comments:
Post a Comment