കമ്പല്ലൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ് എസ് യൂണിറ്റിന്റെ
നേതൃത്വത്തില്‍ തേജസ്വിനി
പുഴയോരം ശുചീകരിച്ചു.
പുഴയോരത്ത്
അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍
നീക്കം ചെയ്തു.
വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് ബോട്ടിലുകളും
കുപ്പികളും ശേഖരിച്ച് കഴുകി
വൃത്തിയാക്കി റീ സൈക്ലിംഗിന്
നല്‍കി.
ചാക്കുകണക്കിനു
മാലിന്യങ്ങളാണ് നീക്കം
ചെയ്തത്.
നെടുംകല്ല്
പാലവും പരിസരപ്രദേശങ്ങളിലുമാണ്
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
നടന്നത്.
പാലത്തിനടിയില്‍
നടക്കുന്ന മദ്യപാനവും മറ്റു
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും
നിര്‍ത്തലാക്കാന്‍
നടപടികളുണ്ടാകണമെന്ന്
വളണ്ടിയര്‍മാര്‍ ആവശ്യപ്പെട്ടു.
സമാനമായ
രീതിയില്‍ ഒരു ബൃഹദ് യജ്ഞത്തിലുടെ
കമ്പല്ലൂരിലെ ആക്കച്ചേരി
റിസര്‍വ്വ് വനവും കമ്പല്ലൂര്‍
സ്കൂളിലെ കുട്ടികള്‍ പൊതുജനങ്ങളുടെ
സഹകരണത്തോടെ ശുചീകരിച്ചിരുന്നു.
കാലാനസ്ഥാ
വ്യതിയാന വകുപ്പിന്റെ
പാരിസ്ഥിതികം പദ്ധതിയുടെ
ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍
നടന്നത്.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ സീനീയര്‍
അധ്യാപകന്‍ ജെയിംസ് ഇമ്മാനുവേല്‍
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ഉദ്ഘാടനം ചെയ്തു.
എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
സജി കെ വി,
സ്റ്റാഫ്
സെക്രട്ടറി ബൈജു കെ പി,
വളണ്ടിയര്‍
ക്യാപ്റ്റന്‍മാരായ രജീഷ്
രാജന്‍,
അലീന
മൈക്കിള്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
35 വളണ്ടിയര്‍മാര്‍
പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു.
No comments:
Post a Comment