പച്ചപ്പിന്റെ
അവശേഷിക്കുന്ന തുരുത്തുകളായ
കാവുകളുടെ സംരക്ഷണത്തിന്
കുട്ടികളുടെ കൂട്ടായ്മ.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ് എസ് യൂണിറ്റാണ് പാരിസ്ഥിതികം
പദ്ധതിയുടെ ഭാഗമായി കമ്പല്ലൂരിലെ
ആക്കോക്കാവ് ശുചീകരിച്ചത്.
കാവിലും
കാവിലൂടെ ഒഴുകുന്ന തോട്ടിലും
അടിഞ്ഞുകൂടിയ ചാക്കു കണക്കിന്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
കുട്ടികള്‍ ശേഖരിച്ചു.
അവയില്‍
റീസൈക്കിള്‍ ചെയ്യാവുന്നവ
കഴുകി വൃത്തിയാക്കി കൈമാറുകയും
ബാക്കിയുള്ളവ നീക്കം ചെയ്യുകയും
ചെയ്തു.
കുപ്പികളും
പ്ലാസ്റ്റിക് കൂടുകളും
അടിഞ്ഞുകൂടി സ്വാഭാവിക
പരിസ്ഥിതി നഷ്ടമാകുന്ന
കാടുകളുടെ സംരക്ഷണം ഏറെ
പ്രധാനമാണെന്ന് സംഘം വിലയിരുത്തി.
ഗ്രാമപഞ്ചായത്ത്
അംഗം കെ പി മാത്യു ശുചീകരണ
പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത്
സംസാരിച്ചു.
എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
കെ വി സജി,
ജെയിംസ്
ഇമ്മാനുവേല്‍,
രാജേഷ്
കെ ഒ,
രജീഷ്
രാജന്‍,
അലീന
മൈക്കിള്‍,
കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
അടുത്ത
മഴക്കാലത്തിനു മുന്‍പ്
ഗ്രാമത്തിലെ എല്ലാ ജലസ്രോതസ്സുകളും
ജനപങ്കാളിത്തത്തോടെ
ശുചീകരിക്കാനാവശ്യമായ
മുന്നൊരുക്കങ്ങള്‍ തുടങ്ങണമെന്ന്
വളണ്ടിയര്‍മാരുടെ യോഗം
തീരുമാനിച്ചു.
No comments:
Post a Comment