A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Thursday, April 19, 2018
മികവുത്സവം സ്ക്വാഡ് വർക്ക്
ഞായറാഴ്ച (22/04/2018) കമ്പല്ലൂറിൽ വച്ചു നടക്കുന്ന മികവുത്സവത്തിന്റെ പ്രചരണത്തിനായി ഇന്ന് (19/04/2018) സ്ക്വാഡ് വർക്ക് നടന്നു. രാവിലെ നെടുംകല്ല്, അമ്പേച്ചാൽ ഭാഗങ്ങളിൽ കെ പി അച്യുതൻ, കെ പി ബൈജു എന്നിവരും ഉച്ചയ്ക്ക് കമ്പല്ലൂർ മേലേഭാഗത്ത് കെ പി ദാമോദരൻ, കെ പി ബൈജു എന്നിവരും വൈകിട്ട് കമ്പല്ലൂർ അമ്പലം ഭാഗത്ത് കെ പി പ്രകാശൻ, കെ സി അനിൽകുമാർ എന്നിവരും ചെറുകുറുപ്പ ഭാഗത്ത് പി പുഷ്പാകരനും പങ്കെടുത്തു.
മികവുത്സവത്തിന്റെ ഒരുക്കം നാളെ (20/04/2018) രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഊർമ്മിള സി എം. റഷീദ വി വി, കെ പി ബൈജു എന്നിവർ പങ്കെടുക്കും.
മികവുത്സവത്തിന്റെ ഒരുക്കം നാളെ (20/04/2018) രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഊർമ്മിള സി എം. റഷീദ വി വി, കെ പി ബൈജു എന്നിവർ പങ്കെടുക്കും.
Wednesday, April 18, 2018
മികവുത്സവം മുന്നൊരുക്കം
കമ്പല്ലൂർ സി ആർ സി & ഗ്രന്ഥശാലയിൽ വച്ച് 2018 ഏപ്രിൽ 22 ഞായറാഴ്ച നടക്കുന്ന മികവുത്സവത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കമ്പല്ലൂർ, കമ്പല്ലൂർ അമ്പലം, ചെറുകുറുപ്പ,നെടുംകല്ല്,അമ്പേച്ചാൽ എന്നീ പ്രദേശങ്ങളിലെ കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ 20/04/2018 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
മികവുത്സവം സ്ക്വാഡ് വർക്ക്
ഇന്നത്തെ സ്ക്വാഡ് വർക്ക് മഴയിൽ ഒലിച്ചുപോയി. അതുകൊണ്ട് പരിപാടിയിൽ ചില മാറ്റങ്ങൾ.
പ്ലാനിംഗിനു വേണ്ടിയുള്ള കുട്ടികളുടെ കൂടിച്ചേരൽ ഏപ്രിൽ 20ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
സ്ക്വാഡ് വർക്ക് 19/4/2018 വ്യാഴാഴ്ചരാവിലെ 10 മണി മുതൽ. കമ്പല്ലൂർ മെലേഭാഗം, അമ്പേച്ചാൽ ഭാഗം എന്നിവ കെ പി അച്യുതൻ, കെ പി ബൈജു എന്നിവർ പങ്കെടുക്കും. കമ്പല്ലൂർ അമ്പലം ഭാഗം കെ സി അനിൽകുമാർ, കെ പി പ്രകാശൻ എന്നിവർ 19/4/18ന് വൈകിട്ട് പൂർത്തീകരിക്കും. ചെറുകുറുപ്പ ഭാഗം പുഷ്പാകരന്റെ നേതൃത്വത്തിൽ 19/4/18ന് വൈകിട്ട് പൂർത്തീകരിക്കും.

അസാപ്പ് ക്ലാസ്സ് ആരംഭിച്ചു
കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അസാപ്പ് (Additional Skill Aqusition Programme)ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും എത്തിച്ചേരണമെന്ന് അറിയിക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.
Tuesday, April 17, 2018
മികവുത്സവം കമ്പല്ലൂരിൽ
കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ മികവുത്സവവും പ്രാദേശിക പാഠശാലയുടെ ഉദ്ഘാടനവും ഏപ്രിൽ 22ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ വച്ച് കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ഫിലിപ്പ് നിർവ്വഹിക്കും.
പരിപാടിയുടെ സ്ക്വാഡ് വർക്ക് 17, 18 തീയതികളിൽ വൈകുന്നേരങ്ങളിൽ നടക്കും.
പ്ലാനിംഗിനായുള്ള കുട്ടികളുടെ കൂടിയിരിപ്പ് ഏപ്രിൽ 19ന് വൈകിട്ട് 3 മണിക്ക് സി ആർ സിയിൽ വച്ച് നടക്കും.
ഏപ്രിൽ 22ന് രാവിലെ 10 മണിമുതൽ കുട്ടികൾക്കായി കളിക്കൂട്ടം പ്രത്യേക അവധിക്കാല പരിപാടി നടക്കും. നാടൻപാട്ടു കലാകാരൻ പ്രകാശൻ കുതിരുമ്മൽ നേതൃത്വം നൽകും. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനും സംഘാടക സമിതി തീരുമാനിച്ചു.

Monday, April 9, 2018
മികവുത്സവം കൊല്ലാടയിൽ
കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററിസ്കൂളിൽ അവധിക്കാലത്ത് വിദ്യാലയമികവുകളുടെ പൊതു അവതരണമായി നടത്തുവാൻ തീരുമാനിച്ച നാലു മികവുത്സവങ്ങളിൽ ആദ്യത്തേത് ഏപ്രിൽ 8ന് ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് കൊല്ലാട ഹാപ്പി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഹാളിൽ വച്ച് നടന്നു.ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് പന്തമ്മാക്കൽ മികവുത്സവം ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആതിഥ്യമരുളിയ കൊല്ലാടയിലെ ഇ എം എസ് പഠനകേന്ദ്രം ഗ്രന്ഥാലയത്തിന്റെ സെക്രട്ടറി ശ്രീ കെ വി രവി സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ ശ്രീ കെ പി മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാലയമികവുകൾ ഹെഡ്മാസ്റ്റർ ശ്രീ കെ കെ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. അവധിക്കാലത്തു നടക്കുന്ന പ്രാദേശിക പാഠശാലകളെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു വിശദീകരിച്ചു. കൊല്ലാടയിൽ വച്ചു നടന്ന വിദ്യാലയത്തിന്റെ തനത് മാതൃകാ പദ്ധതിയായ "മാതൃകാഗ്രാമം വായനയിലൂടെ"യുടെ പ്രോജക്ട് റിപ്പോർട്ട് പ്രിൻസിപ്പാൾ ശ്രീ കെ ഡി മാത്യു പ്രകാശനം ചെയ്തു.
പരപ്പ ബി ആർ സിയുടെ ബി പി ഒ ശ്രീ ബാബു കെ പി, പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് ശ്രീനിവാസൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ ടി വി കൃഷ്ണൻ, ഹാപ്പി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ സി ജെ മാത്യു, എക്സ് സർവ്വീസ് മെൻ കമ്പല്ലൂർ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീ അഗസ്റ്റിൻ സ്രാകത്ത്,കൊല്ലാട ജുമാ മസ്ജിദ് സെക്രട്ടറി ശ്രീ ഷമീം അമാനി,കൊല്ലാട പാലക്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് ശ്രീ കെ പി കുഞ്ഞിരാമൻ,കൊല്ലാട എസ് എൻ ഡി പി ശാഖയോഗം സെക്രട്ടറി ശ്രീ കെ രഘുനാഥ്, മാതൃകാഗ്രാമം പദ്ധതിയുടെ സംഘാടകസമിതി പ്രസിഡന്റ് ശ്രീ കെ ദാമോദരൻ എന്നിവർ സം സാരിച്ചു. ശ്രീമതി ലതാഭായി കെ ആർ നന്ദി പറഞ്ഞു.
കൊല്ലാടയിൽ നിന്ന് കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന മിക്കവാറും എല്ലാ കുട്ടികളും അവരുടെ പഠനമികവുകൾ അവതരിപ്പിച്ചു.നൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു.
അടുത്ത മികവുൽസവം ഏപ്രിൽ 22 ഞായറാഴ്ച കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ വച്ച് നടക്കും.
Friday, April 6, 2018
mikavulsavam
കൊല്ലാടയിൽ ഏപ്രിൽ 8ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ മികവുത്സവം വിജയിപ്പിക്കുന്നതിനായി പ്രദേശത്തെ കുട്ടികളുടെ കൂടിച്ചേരൽ കൊല്ലാട ഹാപ്പി ബ്രദേഴ്സ് ഹാളിൽ വച്ച് നടന്നു. ലതാബായി ടീച്ചർ, എലിസബത്ത് ടീച്ചർ, കെ വി രവി എന്നിവർ നേതൃത്വം നൽകി.
മികവുലസവത്തിന്റെ വിജയത്തിനായി രക്ഷിതാക്കളുടേയും നാട്ടുകാരുടേയും കൂടിച്ചേരൽ നടന്നു. പി പത്മനാഭൻ, പ്രവീൺകുമാർ പി ടി, കെ വി രവി, കെ ദാമോദരൻ, ശോഭനാ ബാബു, കെ പി ബൈജു എന്നിവർ നേതൃത്വം നൽകി.
മികവുലസവത്തിന്റെ വിജയത്തിനായി രക്ഷിതാക്കളുടേയും നാട്ടുകാരുടേയും കൂടിച്ചേരൽ നടന്നു. പി പത്മനാഭൻ, പ്രവീൺകുമാർ പി ടി, കെ വി രവി, കെ ദാമോദരൻ, ശോഭനാ ബാബു, കെ പി ബൈജു എന്നിവർ നേതൃത്വം നൽകി.
അവധിക്കാലത്ത് പ്രാദേശിക പാഠശാലകളൊരുക്കി കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ
അവധിക്കാലത്ത് പൊതു സമൂഹത്തിന്റെ സഹകരണത്തോടെ പ്രാദേശിക പാഠശാലകളിൽ കുട്ടിക്കൂട്ടങ്ങളൊരുക്കുകയാണ് കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ.
വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലായി നാലു കേന്ദ്രങ്ങളിൽ അവധിക്കാലത്ത് ആറു ദിവസങ്ങളിൽ പാഠശാലകൾ പ്രവർത്തിക്കും. വായന, വായനക്കുറിപ്പു രചന, ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പൊതുവിജ്ഞാന ക്ലാസ്സുകൾ തുടങ്ങി വ്യത്യസ്ഥമായ പ്രവത്തന പരിപാടികളാണ് പ്രാദേശിക പാഠശാലകളിലൂടെ ലക്ഷ്യമിടുന്നത്.ഓരോപ്രാദേശിക പാഠശാലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനായി പ്രാദേശികമായി പരിശീലനങ്ങൾ സംഘടിപ്പിക്കും. ഇങ്ങനെ പരിശീലനം ലഭിക്കവരാകും പാഠശാലകൾക്ക് നേതൃത്വം നൽകുക.വായനശാലകളുടേയും ക്ലബ്ബുകളുടേയും പിൻതുണയും സഹകരണവും പാഠശാലകളെ സജീവമാക്കും.
കൊല്ലാട, കമ്പല്ലൂർ, ബഡൂർ, മൗക്കോട് എന്നിവിടങ്ങളിലാണ് പാഠശാലകൾ നടക്കുക.
കൊല്ലാടയിൽ സംഘടിപ്പിക്കുന്ന പ്രാദേശിക പാഠശാലയുടെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ മികവുത്സവവും ഏപ്രിൽ 8ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൊല്ലാട ഹാപ്പി ബ്രദേഴ്സ് ഹാളിൽ വച്ച് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ നിർവ്വഹിക്കും.

Subscribe to:
Posts (Atom)