പത്തൊമ്പതു
വര്‍ഷത്തെ സ്തുത്യര്‍ഹമായ
സേവനത്തിനു ശേഷം കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ നിന്ന്
വിരമിച്ച ശ്രീ പി ജെ ജോസഫ്
മാസ്റ്റര്‍ക്ക് സ്റ്റാഫംഗങ്ങള്‍
ഹൃദ്യമായ യാത്രയയപ്പു നല്‍കി.
വിദ്യാലയത്തില്‍
ഒരുക്കിയ സ്നേഹവിരുന്നിനുശേഷം
നടന്ന യാത്രയയപ്പു യോഗത്തില്‍
പ്രിന്‍സിപ്പാള്‍ ശ്രീ കെ
ഡി മാത്യു അധ്യക്ഷത വഹിച്ചു.
ഹെഡ്‌മാസ്റ്റര്‍
ശ്രീ വി വി ഭാര്‍ഗവന്‍ സംസാരിച്ചു.
സഹപ്രവര്‍ത്തകരായ
അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
സ്റ്റാഫിന്റെ
ഉപഹാരം പ്രിന്‍സിപ്പലും
ഹെഡ്‌മാസ്റ്ററും ചേര്‍ന്ന്
സമ്മാനിച്ചു.
കമ്പല്ലൂര്‍
സ്കുളിലെ സ്റ്റാഫിന്റേയും
പി ടി എ കമ്മറ്റിയുടേയും
സഹായത്തോടെ നടക്കുന്ന അജ്മലിന്റെ
വീടുനിര്‍മ്മാണത്തിന് തനിക്ക്
ലഭിച്ച ഉപഹാരം ജോസഫ് മാസ്റ്റര്‍
സംഭാവന ചെയ്തു.
ചടങ്ങില്‍
കെ പി ബൈജു സ്വാഗതവും വി വി
റഷീദ നന്ദിയും പറഞ്ഞു.
യാത്രയയപ്പിനു
ശേഷം അദ്ദേഹത്തെ സ്റ്റാഫ്
അംഗങ്ങള്‍ വീട്ടിലെത്തിച്ച്
യാത്രപറഞ്ഞു.
A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Sunday, March 31, 2019
Friday, March 29, 2019
സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
വിദ്യാലയ വികസനനിധിയുടെ
ധനശേഘരണാര്‍ത്ഥം സംഘടിപ്പിച്ച
സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ്
നടന്നു.
പ്രസിദ്ധ
ബാലതാരം ബേബി നിരഞ്ജന
നറുക്കെടുപ്പ് ഉദ്ഘാടനം
ചെയ്തു.
സമ്മാനകൂപ്പണിന്
ആവശ്യമായ സമ്മാനങ്ങള്‍
സ്പോണ്‍സര്‍ ചെയ്ത സ്ഥാപനങ്ങളേയും
വ്യക്തികളേയും നന്ദിപൂര്‍വ്വം
ഓര്‍ക്കുന്നു.
അവരോടുള്ള
നിസ്സീമമായ കടപ്പാട്
അറിയിക്കുന്നു.
പ്രത്യേകിച്ച്
കമ്പല്ലൂരിലെ എന്‍ പി എം
ടിമ്പേഴ്സ് ഉടമ ശ്രീ ടി എ
ഷാനവാസ് ചെയ്തുതന്ന സഹായങ്ങള്‍ക്ക്
എക്കാലവും കടപ്പെട്ടിരിക്കുന്നു.
കൂടാതെ
ചെറുപുഴയിലെ സി ജെ ബില്‍ഡ്‌വെയര്‍,
ചെറുപുഴയിലെ
ഹൈ വുഡ് ഫര്‍ണിച്ചര്‍,
ചെറുപുഴയിലെ
ടോയ്‌വേള്‍ഡ്,
ചെറുപുഴയിലെ
ഡിസൈന്‍ഹൗസ്,
ചെറുപുഴയിലെ
ചമയം ടെക്‌സ്റ്റൈല്‍സ് എന്നീ
സ്ഥാപനങ്ങള്‍ക്കും സമാശ്വാസ
സമ്മാനങ്ങള്‍ സ്പോണ്‍സര്‍
ചെയ്ത പേസ് നെറ്റ് കേബിള്‍
ടി വി പാലാവയല്‍,
കമ്പല്ലൂരമ്മ
ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്
കമ്പല്ലൂര്‍,
മീഡിയ
കമ്മ്യൂണിക്കേഷന്‍സ് കേബിള്‍
ടി വി നെറ്റ്‌വര്‍ക്ക് കടുമേനി,
അമേയ
എഞ്ചിനീയറിംഗ് വര്‍ക്ക്സ്
കൊല്ലാട,
സച്ചൂസ്
ലേഡീസ് ടൈലറിംഗ് ചെറുപുഴ,
പ്രിന്റ്
പോയിന്റ് ചെറുപുഴ എന്നിവര്‍ക്കും
സമ്മാനകൂപ്പണ്‍ പ്രിന്റുചെയ്തു
തന്ന ചെറുപുഴയിലെ ലോക്ക്
ഇന്‍ ബില്‍ഡ്‌മാര്‍ട്ട്,
എന്‍
പി കെ ടിമ്പേഴ്സ് കമ്പല്ലൂര്‍
എന്നീ സ്ഥാപനങ്ങളോടും
പ്രചരണത്തിനാവശ്യമായ
നോട്ടീസുകള്‍ സ്പോണ്‍സര്‍
ചെയ്ത മാതാ കണ്‍സ്ട്രക്ഷന്‍സ്
ചെറുപുഴ,
എ
ബി സി മൈ ഹോം ചെറുപുഴ എന്നീ
സ്ഥാപനങ്ങളോടും ഉള്ള നന്ദി
ഈ അവസരത്തില്‍ അറിയിക്കുന്നു.
കൂടാതെ
കൂപ്പണുകള്‍ സ്വീകരിച്ച്
ധനസമാഹരണത്തെ സഹായിച്ച
നല്ലവരായ നാട്ടുകാര്‍,
രക്ഷിതാക്കള്‍
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
മറ്റ് അഭ്യുദയകാക്ഷികള്‍ക്കും
കൂപ്പണ്‍ പ്രചരണത്തിന്
സഹായിച്ച രക്ഷിതാക്കള്‍,
പി
ടി എ-മദര്‍
പി ടി എ പ്രവര്‍ത്തകര്‍,
അധ്യാപകര്‍,
ജീവനക്കാര്‍,
പ്രാദേശിക
സമിതി പ്രവര്‍ത്തകര്‍
എന്നിവര്‍ക്കും നന്ദി
രേഖപ്പെടുത്തുന്നു.
ഒപ്പം
വിജയികള്‍ക്ക് അനുമോദനങ്ങള്‍
നേരുകയും ചെയ്യുന്നു.
സമ്മാനങ്ങള്‍
ലഭിച്ചവര്‍ കൂപ്പണുമായി നാളെ
(30-03)
സ്കൂളിലെത്തി
ഏറ്റുവാങ്ങേണ്ടതാണ്.
Thursday, March 28, 2019
പ്രാദേശികസമിതികളുടെ യോഗം കാട്ടിപ്പൊയില്‍
അവധിക്കാല
പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള
ആലോചനയ്ക്കായി കമ്പല്ലൂര്‍,
കാട്ടിപ്പൊയില്‍
പ്രദേശങ്ങളിലെ പ്രാദേശികസമിതികളുടെ
യോഗം കാട്ടിപ്പൊയില്‍ എന്‍
എസ് എസ് ഓഡിറ്റോറിയത്തില്‍
നടന്നു.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ അധ്യക്ഷത
വഹിച്ചു.
കെ
ആര്‍ ലതാഭായി,
കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
കെ
വി രവി സ്വാഗതവും കെ പി രമേശന്‍
നന്ദിയും പറഞ്ഞു.
അവധിക്കാല
പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍
യോഗം തീരുമാനിച്ചു.
Sunday, March 24, 2019
രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് കമ്പല്ലൂര്‍ പൗരാവലിയുടെ യാത്രയയപ്പ്
ദീര്‍ഘകാലം
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ അധ്യാപകനായി
സേവനമനുഷ്ടിച്ച് മാത്തില്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ അധ്യാപകനായി
സര്‍വ്വീസില്‍ നിന്നു
വിരമിക്കുന്ന സി കെ രാധാകൃഷ്ണന്‍
മാസ്റ്റര്‍ക്ക് കമ്പല്ലൂര്‍
പൗരാവലി യാത്രയയപ്പു നല്‍കി.
കെ
രാഘവന്‍ നമ്പ്യാര്‍ അദ്ദേഹത്തെ
പൊന്നാടയണിയിച്ചു.
പൗരാവലിയുടെ
ഉപഹാരമായി പുസ്തകങ്ങള്‍ പി
കെ മോഹനന്‍ സമ്മാനിച്ചു.
ഡി
വൈ എഫ് ഐ കമ്പല്ലൂര്‍ യൂണിറ്റിന്റെ
ഉപഹാരം എന്‍ വി ശിവദാസന്‍
സമ്മാനിച്ചു.
കെ
ഡി മാത്യു,
എം
എം സുലോചന,
കെ
പി രമേശന്‍,
ബെന്നി
ഇലവുങ്കല്‍,
പി
ടി ജോസഫ്,
ബെന്നി
കണയംപ്ലാക്കല്‍,
ഷിഖിന്‍
ടി വി,
കെ
വി രവി,
ദാമോദരന്‍
കെ,
ലതാഭായി
കെ ആര്‍,
പ്രവീണ്‍കുമാര്‍
പി ടി,
കെ
പി ബൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു.
കെ
പി മാത്യു അധ്യക്ഷത വഹിച്ചു.
സി
കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍
മറുപടി പ്രസംഗം നടത്തി.
അഗസ്റ്റ്യന്‍
ജോസഫ് സ്വാഗതവും അനില്‍കുമാര്‍
കെ സി നന്ദിയും പറഞ്ഞു.
Saturday, March 23, 2019
യാത്രയയപ്പ് സി കെ ആര്‍
ദീര്‍ഘകാലം
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
അധ്യാപകനായി പ്രവര്‍ത്തിച്ച
ശ്രീ സി കെ രാധാകൃഷ്ണന്‍
മാസ്റ്റര്‍ സര്‍വ്വീസില്‍
നിന്ന് വിരമിക്കുകയാണ്.
കമ്പല്ലൂരിന്റെ
സാമൂഹിക സാംസ്കാരിക രംഗങ്ങളിലും
വിദ്യാലയത്തിന്റെ എല്ലാ
പ്രവര്‍ത്തനങ്ങളിലും
നിറസാന്നിധ്യമായിരുന്നു
അദ്ദേഹം.
നാളെ
(24-03-2019)
വൈകിട്ട്
4മണിക്ക്
കമ്പല്ലൂര്‍ സി ആര്‍ സി
ഗ്രന്ഥശാലയില്‍ വച്ച്
കമ്പല്ലൂര്‍ അദ്ദേഹത്തിന്
സ്നേഹാദരങ്ങളോടെ യാത്രയയപ്പു
നല്‍കുന്നു.
എല്ലാവരേയും
പ്രസ്തുത ചടങ്ങിലേക്ക്
സ്നേഹപൂര്‍വ്വം സ്വാഗതം
ചെയ്യുന്നു.
നീന്തല്‍ പരിശീലനം
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റേയും
കൊല്ലാട ഇ എം എസ് പഠനകേന്ദ്രം
&
ഗ്രന്ഥശാലയുടേയും
സംയുക്താഭിമുഖ്യത്തില്‍
കൊല്ലാട കടവില്‍ സംഘടിപ്പിച്ച
ആണ്‍കുട്ടികള്‍ക്കുള്ള
നീന്തല്‍ പരിശീലനം വെള്ളരിക്കുണ്ട്
താലൂക്ക് ലൈബ്രറി കൗണ്‍സില്‍
പ്രസിഡന്റ് ശ്രീ പി കെ മോഹനന്‍
ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ്
എളേരി ഗ്രാമപഞ്ചായത്ത് അംഗം
കെ പി മാത്യു അധ്യക്ഷത വഹിച്ചു.
പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍,
കെ
പി രമേശന്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
കെ
വി രവി സ്വാഗതവും കെ പി ബൈജു
നന്ദിയും പറഞ്ഞു.
രമേശന്‍,
പ്രമോദ്,
സത്യന്‍,
മനീഷ്,
വിശാഖ്,
കെ
വി രവി,
കെ
പി ബൈജു എന്നിവര്‍പരിശീലനത്തിന്
നേതൃത്വം നല്‍കി.
അവധിക്കാലത്ത്
എല്ലാ ഞായറാഴ്ചയും പരിശീലനം
തുടരും.
Subscribe to:
Posts (Atom)