ഹയര്‍സെക്കന്‍ഡറിയിലെ പത്തു സഹനങ്ങള്‍(കവിത)
ഇന്ന് വ്യാഴാഴ്ച
രാവിലെ ഉന്മേഷത്തോടെ ഒന്നാം പീരിയഡ്
'കെമിസ്ട്രി'
ഓർഗാനിക് റിയാക്ഷൻസ് പഠിച്ച് പഠിച്ച്
'റിയാക്ഷ'നില്ലാത്ത ജീവികളായി ഞങ്ങൾ മാറിയിരിക്കുന്നു.
അങ്ങനെ,മുഷിച്ചിലിന്റെ രണ്ടാം പീരിയഡ്.
'ബോട്ടണി '
പ്ലാന്റ് ബ്രീഡിങ്, ഗ്രീൻ റവല്യുഷൻ, ടിഷ്യു കൾച്ചർ.
പാതി കേട്ടും പാതി കേൾക്കാതെയും.
സഹനത്തിന്റെ മൂന്നാം പീരിയഡ്
'മാത് സ്'
'റിലേഷൻസും ഫങ്ഷൻസും' കൂട്ടിക്കുഴച്ച്
ടീച്ചറും ഞങ്ങളും തമ്മിൽ റിലേഷനില്ലാതായിരിക്കുന്നു.
ആഹാ... ഇന്റെർവെൽ.
അഞ്ചുമിനുട്ടിന്റെ ആശ്വാസം
തീർന്നു...വീണ്ടും പീരിയഡുകൾ.
വിരസമായി നാലാം പീരിയഡ്
'ഫിസിക്സ് '
ഉണ്ടകണ്ണുകാട്ടി പേടിപ്പിച്ച് ടീച്ചറുടെ ചോദ്യ ശരങ്ങൾ...
'വാട്ട് ഈസ് കറന്റ്റ് ആൻഡ് വാട്ട് ഈസ് മഗ്നെറ്റിസം'?
വിശപ്പടക്കാനാവാതെ അഞ്ചാം പീരിയഡ്
'ഇംഗ്ലീഷ്'
സായിപ്പിന്റെ ഭാഷയിൽ കുറേ വിഴുങ്ങിയും കുറേ
ചർദിച്ചും ...
സമയം കടന്നു പോയതറിഞ്ഞില്ല
ട്ണിം...ട്ണിം...
തിരക്കിട്ട് പീരിയഡുകൾ പോലെത്തന്നെ ഉച്ചഭക്ഷണവും.
പാതി ദഹിച്ചും പാതി ദഹിക്കാതെയും...
ട്ണിം... ഉറക്കം തൂങ്ങിക്കൊണ്ട് ആറാം പീരിയഡ്
'സുവോളജി'
"കമിങ് ഓണ്‍ ടു ദി ടോപ്പിക്ക്,ജെനറ്റിക്സ് "
ഉറക്കം തൂങ്ങിയ കണ്ണുകൾ ഞെട്ടിയുണർന്നു.
അല്പം ആശ്വാസമേകി ഏഴാം പീരിയഡ് .
'ലാംഗ്വേജ് '
മലയാളത്തിന്റെ മാധുര്യം നുണഞ്ഞ് കുറേനേരം...
അതാ വരുന്നു 'ഭൗതീക ശാസ്ത്രം' എട്ടാം പീരിയഡ്
പിന്നെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്...
ട്ണിം...
കളിചിരികളില്ലാത്ത വീണ്ടുമൊരിടവേള
വീണ്ടും വീർപ്പുമുട്ടിച്ച് രസമില്ലാത്ത 'രസതന്ത്രം'
ഒമ്പതാം പീരിയഡ്
'തെറ്റിപ്പോയ കണക്കുകൾ' തിരുത്താൻ
പിന്നെയും വരുന്നു 'കണക്ക് '
പത്താം പീരിയഡ്
നീട്ടിയുള്ള ബെൽ ...
എല്ലാവരുടെയും കണ്ണുകളിൽ ആനന്ദം ...ആവേശം ...ആശ്വാസം ...
അടക്കിപ്പിടിച്ച നിശ്വാസങ്ങൾ
ക്ഷമയുടെ കടിഞ്ഞാണ്‍ പൊട്ടിച്ച്
ഒരു ഇരമ്പലായി സ്കൂളിന് പുറത്തേയ്ക്ക്...
കുമാരി. ഫാമിദ കെ.ടി.,കെ. പി. ആര്‍. പി. എച്ച്. എസ്. എസ്. ഹയര്‍ സെക്കണ്ടറി,കോങ്ങാട്,പാലക്കാട്,
credits to : http://hsslive.blogspot.com/2014/08/blog-post_2.html#ixzz39RCOs2Qa
No comments:
Post a Comment