കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
സയന്‍സ് ഫോറം രൂപീകരിച്ചു.
ചാന്ദ്രപക്ഷാചരണത്തിന്റെ
ഭാഗമായി നാളെ (19-07-2018)
ശാസ്ത്രക്ലാസ്
നയിച്ചുകൊണ്ട് വെള്ളൂര്‍
ഗംഗാധരന്‍ മാസ്റ്റര്‍
ഫോറത്തിന്റെ ഔപചാരികമായ
ഉദ്ഘാടനം നിര്‍വ്വഹിക്കും.
ചാന്ദ്രപക്ഷാചരണത്തിന്റെ
ഭാഗമായി പോസ്റ്ററുകള്‍
തയ്യാറാക്കുവാനും ക്വിസ്
മല്‍സരം സംഘടിപ്പിക്കുവാനും
ശാസ്ത്ര കലണ്ടര്‍ തയ്യാറാക്കുവാനും
സയന്‍സ് ഫോറം തീരുമാനിച്ചു.
മെല്‍ബില്‍
ബിജു,
അര്‍ഷ
ഫാത്തിമ എന്നീ കുട്ടികള്‍
സയന്‍സ് ഫോറത്തിന്റെ ഭാരവാഹികളായി
ചുമതലയേറ്റു.
ജിഷ
ടീച്ചര്‍,
മിനു
ടീച്ചര്‍ എന്നിവര്‍ യോഗത്തിനു
നേതൃത്വം നല്കി.
A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Wednesday, July 18, 2018
Tuesday, July 17, 2018
Monday, July 16, 2018
സ്കൂള്‍ ഡയറി, സ്കൂള്‍ കലണ്ടര്‍
ഈ
വര്‍ഷത്തെ അക്കാദമിക്
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ചിട്ടപ്പെടുത്തുന്നതിനുമായി
സ്കൂള്‍ ഡയറി,
സ്കൂള്‍
കലണ്ടര്‍ കമ്മറ്റികള്‍ ഇന്നു
(16-07-2018)
യോഗം
ചേര്‍ന്നു.
40 പേജുള്ള
സ്കൂള്‍ ഡയറിക്ക് അന്തിമരൂപം
നല്‍കി.
അത്
അച്ചടിക്കു നല്‍കുവാന്‍
തീരുമാനിച്ചു.
തയ്യാറാക്കിയ
സ്കൂള്‍ കലണ്ടര്‍ അംഗീകരിച്ചു.
അതിലെ
ഓരോ പ്രവര്‍ത്തനവും ആരു
നടത്തണമെന്നു നിശ്ചയിച്ച്
കലണ്ടര്‍ പൂര്‍ത്തീകരിക്കുവാന്‍
തീരുമാനിച്ചു.
ബന്ധപ്പെട്ട
വിഷയസമിതികളോ ക്ലബ്ബ് ചുമതലയുള്ള
അദ്ധ്യാപകരോ കൂടിയിരുന്ന്
ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തന
പരിപാടികള്‍ പ്ലാന്‍ ചെയ്യണമെന്ന്
യോഗം നിര്‍ദ്ദേശിച്ചു.
പ്രവര്‍ത്തന
പരിപാടിയും പ്രസ്തുത
ദിനത്തെക്കുറിച്ചുള്ള ലഘു
കുറിപ്പും കൂട്ടിച്ചേര്‍ത്ത്
കലണ്ടര്‍ ഡി റ്റി പി ചെയ്ത്
പുസ്തകമാക്കിമാറ്റുവാനും
തീരുമാനമായി.
കെ
പി രമേശന്‍,
കെ
പി ബൈജു,
കെ
പി അച്യുതന്‍,
കെ
മുസ്തഫ,
ലതാഭായി
കെ ആര്‍,
നിമ്മി
ജോസഫ്,
സിമി
ടീച്ചര്‍,
മനോജ്കുമാര്‍
കെ എന്‍,
ജോസ്
ജേക്കബ് എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തു,
ഹയര്‍ സെക്കന്ററി അക്കാദമിക് പ്ലാനിംഗ് ജൂലൈ 2018
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
പാഠ്യ-പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍
സജീവമാക്കാന്‍ അക്കാദമിക്
ആസൂത്രണയോഗത്തില്‍ തീരുമാനമായി.
-
ഇതിന്റെ ഭാഗമായി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പി ടി എ യോഗം ജൂലൈ 17ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. മിഡ്ടേം പരീക്ഷയുടെ പഠനനിലവാരവും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും.
-
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മിഡ്ടേം പരീക്ഷ ജൂലൈ 24 മുതല്‍ നടക്കും. ക്ലാസ് പി ടി എ യോഗം ആഗസ്റ്റ് ആദ്യവാരമുണ്ടാകും.
-
എന്‍ എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയ്ക്കു പുറമേ സൗഹൃദ ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് സെല്‍, സയന്‍സ് ഫോറം, സോഷ്യല്‍ സയന്‍സ് ഫോറം, സാഹിത്യവേദി, ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
-
സയന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ചാന്ദ്രപക്ഷാചരണത്തിന്റെ ഭാഗമായി വെള്ളൂര്‍ ഗംഗാധരന്‍ മാസ്റ്റര്‍ ജൂലൈ 19ന് വ്യാഴാഴ്ച രാവിലെ നിര്‍വ്വഹിക്കും. (ചുമതല ജിഷ ബി)
-
ആഗസ്റ്റ് 6ന് ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ സയന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം നടക്കും. (ചുമതല രാജേഷ് കെ ഒ)
-
ജൂലൈ അവസാനവാരം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കും. (ചുമതല ശ്രീകാന്ത് സി)
-
ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. (ചുമതല ഡെന്നിസ് കുര്യന്‍)
-
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിങ്ങം ഒന്നിന് ആരംഭമാകും. അന്ന് കര്‍ഷകരെ ആദരിക്കും. (ചുമതല പ്രവീണ്‍കുമാര്‍ പി ടി)
-
സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ഹയര്‍സെക്കന്ററി കുട്ടികളുടെ നേതൃത്വത്തില്‍ ലഘുനാടകം അവതരിപ്പിക്കും.(ചുമതല മനോജ്കുമാര്‍ കെ എന്‍)
-
കുട്ടികളുടെ ദേശഭക്തിഗാനാലാപനം സംഘടിപ്പിക്കും. (ചുമതല ബാലാമണി പി ബി)
-
കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ക്ലാസുകളും ശില്‍പശാലകളും ഓരോ ടേമിലും നടത്തും. (ചുമതല മനോജ്കുമാര്‍ കെ എന്‍)
-
സൗഹൃദ ക്ലബ്ബ് പെണ്‍കുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ആഗസ്റ്റ് മാസത്തില്‍ തുടക്കമിടും. (ചുമതല ബാലാമണി പി ബി)
-
ഭാഷാധ്യാപകരുടെ നേതൃത്വത്തില്‍ സാഹിത്യവേദി സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ,സാഹിത്യവേദി അംഗങ്ങള്‍ യോഗം ചേരുകയും ചര്‍ച്ചകള്‍സേഘടിപ്പിക്കുകയും ചെയ്യും. കുട്ടികളുടെ രചനകള്‍ അവതരിപ്പിക്കുവാനും യോഗങ്ങളില്‍ അവസരമുണ്ടാകും. വിദ്യാരംഗം കലാസാഹിത്യവേദിയുമായി കൂടിച്ചേര്‍ന്ന് ജൂലൈ മാസത്തില്‍ ഈ വര്‍ഷത്തെ ഇന്‍ലന്റ് മാഗസിന്റെ ആദ്യ ലക്കം പുറത്തിറക്കും. (ചുമതല ബൈജു കെ പി)
-
ലൈബ്രറി പുസ്തകവിതരണം കൂടുതല്‍ കാര്യക്ഷമമാക്കും. (ചുമതല ബാലാമണി പി ബി)
ലോകകപ്പ് ഫുട്ബോള്‍ പ്രശ്നോത്തരി
ലോകകപ്പ്
ഫുട്ബോള്‍ മല്‍സരങ്ങളുടെ
ഭാഗമായി കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
പ്രശ്നോത്തരി സംഘടിപ്പിച്ചു.
കെ
പി രമേശന്‍ മാസ്റ്റര്‍ ക്വിസ്
മാസ്റ്ററായി.
ടാര്‍ലി,
ആന്‍സ്,
പ്രീതി
പ്രകാശ് എന്നിവര്‍ നേതൃത്വം
നല്കി.
വിജയികള്‍
ഒന്നാം
സ്ഥാനം അതുല്‍ മനോജ് 10
ബി
രണ്ടാം
സ്ഥാനം എബിന്‍കുമാര്‍ 9
ബി
മൂന്നാം
സ്ഥാനം ടിനന്‍ ഒ കെ 9
ബി
വിജയികള്‍ക്ക്
അനുമോദനങ്ങള്‍
Saturday, July 14, 2018
ബഷീര്‍ നാടകാവതരണം
വൈക്കം
മുഹമ്മദ് ബഷീറിന്റെ രചനകളെ
അടിസ്ഥാനമാക്കി കമ്പല്ലൂര്‍
ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ
കുട്ടികള്‍ അവതരിപ്പിച്ച
നാടകാവതരണം ശ്രദ്ധേയമായി.
ബഷീറിന്റെ
ബാല്യകാലസഖി,
പൂവന്‍പഴം,
മതിലുകള്‍,
ഭൂമിയുടെ
അവകാശികള്‍,
പ്രേമലേഖനം,
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്
തുടങ്ങിയ രചനകളിലെ
കഥാസന്ദര്‍ഭങ്ങളെയാണ്
കുട്ടികള്‍ ലഘുനാടകങ്ങളാക്കി
അവതരിപ്പിച്ചത്.
വായനയിലൂടെ
ബഷീറിന്റെ ലോകത്തെ അറിയാനുള്ള
പ്രേരണയായിമാറി പരിപാടി.
അദ്ധ്യാപകനായ
കെ എന്‍ മനോജ്കുമാറാണ്
നാടകരൂപങ്ങഴുടെ രംഗസാക്ഷാത്കാരം
നിര്‍വ്വഹിച്ചത്.
Monday, July 9, 2018
വായനപക്ഷാചരണം സമാപനം
കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ വിപുലമായ
പരിപാടികളോടെ നടന്ന
വായനപക്ഷാചരണത്തിന്റെ സമാപനം
ജൂലൈ 9ന്
തിങ്കളാഴ്ച നടന്നു.
പ്രസിദ്ധ
കഥാകാരി ജയലക്ഷ്മി ടീച്ചര്‍
പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
അദ്ധ്യക്ഷത വഹിച്ചു.
കെ എന്‍
മനോജ്കുമാര്‍ മുഖ്യ പ്രഭാഷണം
നടത്തി. 9 ബി
ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ
വായനക്കുറിപ്പുകളുടെ പതിപ്പ്
സ്റ്റാഫ് സെക്രട്ടറി കെ പി
ബൈജു പ്രകാശനം ചെയ്തു.
വിദ്യാരംഗം
കലാ സാഹിത്യവേദി കണ്‍വീനര്‍
ലതാഭായി കെ ആര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
വായനപക്ഷാചരണത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച വിവിധ
മല്‍സരങ്ങളില്‍ സമ്മാനര്‍ഹരായ
വിദ്യാര്‍ത്ഥികള്‍ക്ക് കെ
പി രമേശന്‍ ഉപഹാരങ്ങള്‍
സമര്‍പ്പിച്ചു.
ആരതി ഷിബു
സ്വാഗതവും ആതിര കെ ആര്‍ നന്ദിയും
പറഞ്ഞു. എലിസബത്ത്
കെ ചാണ്ടി,
ഊര്‍മ്മിള
സി എം, കെ
പി അച്യുതന്‍,
ജോസ് ജേക്കബ്,
ജോസഫ് പി
ജെ, മുസ്തഫ
കെ, പ്രമീള
പി വി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.
Sunday, July 8, 2018
ബഷീര്‍ നാടകീകരണം
വൈക്കം
മുഹമ്മദ് ബഷീറിന്റെ രചനകളിലെ
ഉജ്ജ്വല മുഹൂര്‍ത്തങ്ങളെ
നാടകരൂപത്തില്‍
അവതരപ്പിക്കുവാന്‍തയ്യാറെടുക്കുകയാണ്
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ കുട്ടികള്‍.
അവധിക്കാലത്തു
നടന്ന നാടകക്കളരിയുടെ
തുടര്‍ച്ചയായാണ് പരിശീലനം
നടക്കുന്നത്.
നാല്‍പ്പതു
മിനിട്ട് ദൈര്‍ഘ്യമുള്ള
പരിപാടിയില്‍ കഥാകാരനും
കഥാപാത്രങ്ങളും അരങ്ങലെത്തും.
അദ്ധ്യാപകനായ
മനോജ്കുമാര്‍ കെ എന്‍
പരിശീലനത്തിനു നേതൃത്വം
നല്കി.
ബഷീര്‍ദിനപ്രശ്നോത്തരി
ബഷീര്‍
ദിനാചരണത്തിന്റെ ഭാഗമായി
കമ്പല്ലൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ വിദ്യാരംഗം
കലാസാഹിത്യവേദി പ്രശ്നോത്തരി
സംഘടുപ്പിച്ചു. വൈക്കം
മുഹമ്മദ് ബഷീറിന്റെ രചനകളും
ജീവിതവുമായി ബന്ധപ്പെട്ട
ചോദ്യങ്ങളാണ് പ്രശ്നോത്തരിയില്‍
ഉള്‍പ്പെടുത്തിയത്.
വിജയികൾ
1.
അനന്യ.കെ
9B
2.
ദേവിക R
നായർ 9A
3.നമിത
മധു 9A
ആന്‍സ്,
ശ്രീപ്രിയ,
ലതാഭായി
കെ ആര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
വിജയികള്‍ക്ക്
അനുമോദനങ്ങള്‍.
Subscribe to:
Posts (Atom)











