നാഗസാക്കി
ദിനത്തിനു മുന്നോടിയായി 9
ബി
ക്ലാസില്‍ സഡാക്കോ സുസുക്കിയുടെ
ഓര്‍മ്മകള്‍ പുതുക്കി സഡാക്കോ
കൊക്കുകളെ നിര്‍മ്മിച്ചു.
ജെ
ആര്‍ സി കേഡറ്റായ ജെന്നിഫര്‍
ജോളി പരിശീലനത്തിനു നേതൃത്വം
നല്‍കി.
ലോകസമാധാനത്തിനുള്ള
മഹത്തായസന്ദേശവുമായി നാളെ
നടക്കാനിരിക്കുന്ന യുദ്ധവിരുദ്ധ
റാലിക്കുവേണ്ടിയുള്ള
പ്ലക്കാര്‍ഡ് നിര്‍മ്മാണവും
ജെ ആര്‍ സി കേഡറ്റുകളുടെ
നേതൃത്വത്തില്‍ നടന്നു.
9 എ,
ബി
ക്ലാസുകളിലെ കേഡറ്റുകള്‍
പരിപാടിയില്‍ പങ്കെടുത്തു.
ലതാഭായി
ടീച്ചര്‍ നേതൃത്വം നല്‍കി.
A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Wednesday, August 8, 2018
Tuesday, August 7, 2018
സോഷ്യല്‍ സയന്‍സ് ഫോറം
കമ്പല്ലൂര്‍
ഹയര്‍ സെക്കന്ററി സ്കൂളില്‍
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍
സോഷ്യല്‍ സയന്‍സ് ഫോറം
പ്രവര്‍ത്തനമാരംഭിച്ചു.
ഫോറത്തിന്റെ
ഔപചാരികമായ ഉദ്ഘാടനം ഹിരോഷിമാ
ദിനാചരണത്തിന്റെ ഭാഗമായി
കയ്യൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ ചരിത്രാധ്യാപകന്‍
കെ സി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
മനോജ്കുമാര്‍
കെ എന്‍,
പ്രവീണ്‍കുമാര്‍
പി ടി,
ശ്രീജ
സി എന്നിവര്‍ സംസാരിച്ചു.
ഫോറം
പ്രസിഡന്റ് ലാസ്യ എം വി അധ്യക്ഷത
വഹിച്ചു.
സെക്രട്ടറി
സൂര്യകിരണ്‍ സ്വാഗതവും കോ-
ഓഡിനേറ്റര്‍
രാജേഷ് കെ ഒ നന്ദിയും പറഞ്ഞു.
പരിപാടിയുടെ
ഭാഗമായി വീഡിയോ പ്രദര്‍ശനവും
നടന്നു.
നീല്‍ ആംസ്ട്രോങ് ദിനാചരണം
ശാസ്ത്രലോകത്തിന്
വലിയ കുതിച്ചുചാട്ടമായി
ചന്ദ്രനിലെത്തിയ നീല്‍
ആംസ്ട്രോങ്ങിനെ അനുസ്മരിച്ചുകൊണ്ട്
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ 9
ബി
ക്ലാസിലെ കുട്ടികള്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
കുട്ടികള്‍
തയ്യാറാക്കിയ സ്റ്റില്‍
മോഡലുകള്‍ അവര്‍ എല്ലാ
ക്ലാസുകളിലും പ്രദര്‍ശിപ്പിച്ചു.
കൂടാതെ
ഹൈസ്കൂളിലെ എല്ലാ ക്ലാസുകളിലും
വിവിധ ഗ്രൂപ്പുകളായി ക്വിസ്
മല്‍സരം സംഘടിപ്പിക്കുകയും
ക്ലാസ്‍തല വിജയികളെ
പങ്കെടുപ്പിച്ചുകൊണ്ട്
സ്കൂള്‍ തല മല്‍സരം സംഘടിപ്പിക്കുകയും
ചെയ്തു.
ക്വിസ്
മല്‍സരത്തില്‍ 8
എയിലെ
അഭിജിത്ത് കെ വി ഒന്നാം സ്ഥാനവും
8
ബിയിലെ
നന്ദന രാജു രണ്ടാം സ്ഥാനവും
നേടി.
ലതാഭായി
ടീച്ചര്‍ വിജയികള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒപ്പം
നീല്‍ ആംസ്ട്രോങ്ങിനെക്കുറിച്ച്
ഓരോ ക്ലാസിലും കുട്ടികളുടെ
നേതൃത്വത്തില്‍ വിവിധ
അവതരണങ്ങളും വീഡിയോ പ്രദര്‍ശനവും
നടന്നു.
പ്രധാനാധ്യാപകന്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
ക്ലാസുകള്‍ സന്ദര്‍ശിക്കുകയും
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കിയ കുട്ടികളെ
അഭിനന്ദിക്കുകയും ചെയ്തു.
ക്ലാസ്
അധ്യാപികയായ കെ ആര്‍ ലതാഭായി
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
നൂറു ശതമാനത്തിന് ജില്ലാപഞ്ചായത്തിന്റെ ഉപഹാരം
കഴിഞ്ഞ
എസ് എസ് എല്‍ സി പരീക്ഷയില്‍
നൂറു ശതമാനം വിജയം കരസ്ഥമാക്കിയ
വിദ്യാലയങ്ങള്‍ക്ക് കാസറഗോഡ്
ജില്ലാ പഞ്ചായത്ത് നല്‍കിയ
അനുമോദനപരിപാടിയില്‍ കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിനുള്ള
ഉപഹാരം ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീമതി
ശാന്തമ്മ ഫിലിപ്പില്‍ നിന്ന്
ഹെഡ്‍മാസ്റ്റര്‍ വി വി
ഭാര്‍ഗവന്‍ ഏറ്റുവാങ്ങി.
Monday, August 6, 2018
ശാസ്ത്ര ക്വിസ്സ് ആഗസ്റ്റ് 2018
ചാന്ദ്ര
പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ
തുടര്‍ച്ചയായി കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ സയന്‍സ്
ഫോറം ശാസ്ത്ര ക്വിസ്സ്
സംഘടിപ്പിച്ചു.
ഹയര്‍
സെക്കന്ററി ഒന്നാം വര്‍ഷ
വിദ്യാര്‍ത്ഥികളായ അതുല്യ
എസ് നായര്‍,
അശ്വതി
ശശി എന്നിവര്‍ ഒന്നും രണ്ടും
സ്ഥാനങ്ങള്‍ നേടി.
പരിപാടിക്ക്
ശാസ്ത്രാധ്യാപകരായ അജേഷ്
കെ,
ജിഷ
ബി,
മിനു
തെരേസ എന്നിവര്‍ നേതൃത്വം
നല്‍കി.
പ്രേംചന്ദ് ദിനാചരണം
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
പ്രേംചന്ദ് ദിനം സമുചിതമായി
ആചരിച്ചു.
എഡ്വിന്‍
അബ്രഹാം ജെയിംസ് അധ്യക്ഷത
വഹിച്ചു.
ചരിത്രാധ്യാപകനായ
മനോജ്കുമാര്‍ കെ എന്‍ ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
നവീന്‍
ജോര്‍ജ്ജ്,
ഹര്‍ഷ
ഗംഗാധരന്‍ എന്നിവര്‍
പ്രേംചന്ദിന്റെ ജീവിതത്തേയും
ആദിത്യന്‍ കെ വി സാഹിത്യരചനകളേയും
പരിചയപ്പെടുത്തി.
ക്രിസ്റ്റീന
ആന്റണി ഗോദാനിന്റെ രചനാവൈഭവത്തെ
വിലയിരുത്തി.
അദ്ദേഹത്തിന്റെ
ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള
ചലച്ചിത്ര പ്രദര്‍ശനവും
നടന്നു.
അശ്വതി
ശശി ചടങ്ങിന് നന്ദി പറഞ്ഞു.
ഹയര്‍
സെക്കന്ററി വിഭാഗം ഹിന്ദി
അധ്യാപികയായ ബാലാമണി പി ബി
പരിപാടിക്ക് നേതൃത്വം നല്‍കി.
ഹിന്ദി മഞ്ച് പ്രതിദിന പ്രശ്നോത്തരി
പ്രേംചന്ദ്
ദിനമായ ജൂലൈ 31
മുതല്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹൈസ്കൂള്‍
തലത്തില്‍
ഹിന്ദി പഠനത്തിന്റെ ഭാഗമായി
പ്രതിദിന പ്രശ്നോത്തരിക്കു
തുടക്കമായി.
ദിനസവും
നല്‍കുന്ന ചോദ്യത്തിന്റെ
ഉത്തരം കുട്ടികള്‍ കണ്ടെത്തി
പെട്ടിയില്‍ നിക്ഷേപിക്കുകയും
തൊട്ടടുത്ത ദിവസം വിജയികളെ
കണ്ടെത്തുകയുമാണ് ചെയ്യുക.
വിജയികള്‍ക്ക്
സമ്മാനവുമുണ്ടാകും.
ഹിന്ദി
മഞ്ചാണ് പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നത്.
ആദ്യദിനങ്ങളില്‍
ആതിര മോൾ-10
എ,
വിശ്വതി
-
10 ബി,
ജോയൽ
9
എ,
മരിയ
മാത്യു -
9 ബി
എന്നിവര്‍ വിജയികളായി.
ജനുവരി
31
വരെ
ഈ പ്രവര്‍ത്തനം തുടരുമെന്ന്
ഹിന്ദി അധ്യാപിക റഷീദ വി വി
അറിയിച്ചു.
Subscribe to:
Posts (Atom)
























































