A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Thursday, June 15, 2017
Saturday, June 10, 2017
ഔഷധത്തോട്ടം നവീകരിക്കാന്‍ സ്കൗട്ടു്സും ഗൈഡ്സും എന്‍ എസ് എസും
വിദ്യാലയത്തിലെ
ഔഷധത്തോട്ടം നവീകരിച്ച്
മെച്ചപ്പെടുത്താന്‍ പുതിയ
കര്‍മ്മപദ്ധതിയുമായി
സ്കൗട്ടു്സും ഗൈഡ്സും എന്‍
എസ് എസും പ്രവര്‍ത്തനമാരംഭിച്ചു.
ഔഷധത്തോട്ടത്തിനുചുറ്റും
വേലികെട്ടിയും കൂടുതല്‍
ഔഷധച്ചെടികള്‍ നട്ടും
ചെടികള്‍ക്ക് ടാഗു നല്‍കിയും
ഒരു പ്രദര്‍ശന ഔഷധത്തോട്ടമാക്കി
മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
വേലി
തയ്യാറാക്കിക്കൊണ്ട് എന്‍
എസ് എസ് വളണ്ടിയര്‍മാരും
സ്കൗട്ടുകളും ഗൈഡുകളും ഇന്ന്
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചു. എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
പ്രവീണ്‍കുമാര്‍ പി ടിയും
സ്കൗട്ട് അധ്യാപകന്‍ ശ്രീകാന്ത്
സിയും ഗൈഡ്സ് ടീച്ചര്‍
ഡെന്നിസ് കുുര്യനും
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി. പൂര്‍ണ്ണ
പിന്‍തുണയുമായി ഹെഡ്‍മാസ്റ്റര്‍
പി പി സുഗതന്‍ സാറും ഒപ്പമുണ്ട്.
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി കമ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കന്ററി സ്കൂള്‍
ദുരിതമനുഭവിക്കുന്ന
കര്‍ഷക ജീവിതങ്ങളേയും പെരുകുന്ന
കര്‍ഷക ആത്മഹത്യകളേയും
പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍
കൊണ്ടുവരാനുള്ള അടിയന്തിര
പ്രമേയത്തിന് സ്പീക്കര്‍
അവതരണാനുമതി നിഷേധിച്ചു.
ജനതയുടെ
വികാരം സഭയില്‍
മുദ്രാവാക്യങ്ങളായി
മുഴക്കിക്കൊണ്ട് പ്രതിപക്ഷം
സഭവിട്ടിറങ്ങി.
കമ്പല്ലൂര്‍
ഗവഃ ഹയര്‍ സെക്കന്ററി സ്കൂളില്‍
വച്ച് നടന്ന പാര്‍ലമെന്ററികാര്യ
വകുപ്പ് സംഘടിപ്പിക്കുന്ന
യൂത്ത് പാര്‍ലമെന്റ്
മല്‍സരവേദിയിലാണ് സംഭവങ്ങള്‍
അരങ്ങേറിയത്.
സഭാ
നടപടിക്രമങ്ങള്‍ നേരല്‍
കണ്ടറിയാനുള്ള വേദിയായി
മാറുകയായിരുന്നു യൂത്ത്
പാര്‍ലമെന്റ് മല്‍സരവേദി.
പ്രസിഡന്റും
പ്രധാനമന്ത്രിയും ലോകസഭാ
സ്പീക്കറും മറ്റു മന്ത്രിമാരും
സാമാജികരും നിറഞ്ഞാടിയപ്പോള്‍
മല്‍സരം പാര്‍ലമെന്റിന്റെ
തനിപ്പകര്‍പ്പായി മാറുകയായിരുന്നു.
പത്താം
തരം വരെ മലയാളപഠനം നിര്‍ബന്ധമാക്കാനും
സ്വകാര്യസ്കൂള്‍ അധ്യാപകരുടെ
സേവന വേതന വ്യവസ്ഥകള്‍
നിശ്ചയിക്കാനുമുള്ള
നിയമനിര്‍മ്മാണങ്ങള്‍
ഗൗരവമേറിയ ചര്‍ച്ചകളോടെയാണ്
സഭ അംഗീകരിച്ചത്.
രാജ്യ
സുരക്ഷ,
സാമ്പത്തിക
വളര്‍ച്ച തുടങ്ങിയ അതീവ
പ്രാധാന്യമുള്ള വിഷയങ്ങളും
ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക്
വിധേയമായി.
ഇന്ത്യന്‍
പ്രസിഡന്റായി അജീഷ് ബെന്നിയും
പ്രധാനമന്ത്രിയായി രാഹുല്‍
രാമചന്ദ്രനും സ്പീക്കറായി
കാര്‍ത്തിക് പിയും പ്രതിപക്ഷനേതാവായി
ആര്യ സുരേഷും തിളങ്ങി.
കുട്ടികള്‍ക്ക്
പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ
ഒരു സജീവ പാഠമായി മാറി യൂത്ത്
പാര്‍ലമെന്റ് മല്‍സരവേദി.
മനോജ്കുമാർ
കെ എന്‍ പരിശീലകനായി നേതൃത്വം
നല്‍കി.കെ
പുരുഷോത്തമന്‍,
ഡോ.
രാജീവ്
എന്നിവര്‍ വിധികര്‍ത്താക്കളായി.
Friday, June 9, 2017
യൂത്ത് പാര്‍ലമെന്റ് സംസ്ഥാനതല മല്‍സരത്തിനൊരുങ്ങി കമ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കന്ററി സ്കൂള്‍
കാസറഗോഡ് ജില്ലയിലെ യൂത്ത് പാര്‍ലമെന്റ് മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മല്‍സരത്തിനിറങ്ങുകയാണ് കമ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കന്ററി സ്കൂള്‍. നാളെ 2017 ജൂണ്‍ 10 സ്കള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന മല്‍സരം പാര്‍ലമെന്ററി നടപടിക്രമങ്ങളെകുറിച്ച് മനസിലാക്കുവാന്‍ ഒരു നല്ല അവസരണാണ്. മല്‍സരത്തിനായുള്ള പരിശീലനം കുറച്ചു ദിവസങ്ങളായി വിദ്യാലയത്തില്‍ നടന്നുവരുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ചരിത്രാധ്യാപകനായ മനോജ്കുമാര്‍ കെ എന്‍ ആണ് പരിശീലകന്‍.
Monday, June 5, 2017
തേജസ്വിനിയുടെ തീരങ്ങള്‍ ഹരിതാഭമാക്കാന്‍ കമ്പല്ലൂര്‍ സ്കൂളിലെ എന്‍ എസ്സ് എസ്സ്
തേജസ്വിനിയുടെ തീരങ്ങള്‍ ഹരിതാഭമാക്കാന്‍ കമ്പല്ലൂര്‍ സ്കൂളിലെ എന്‍ എസ്സ് എസ്സ്
ചെക്ക്ഡാം
നിര്‍മ്മാണത്തിലൂടെ മരങ്ങളെല്ലാം
വെട്ടിമുറിക്കപ്പെട്ട
ചെറുപുഴയിലെ തേജസ്വിനീ
തീരത്തിനെ വീണ്ടും
പച്ചയുടിപ്പിക്കുവാനുള്ള
കര്‍മ്മപദ്ധതിക്ക് കമ്പല്ലൂര്‍
ഗവഃ ഹയര്‍ സെക്കന്ററി സകൂളിലെ
എന്‍ എസ്സ് എസ്സ് യൂണിറ്റ്
തുടക്കം കുറിച്ചു.
ആയന്നൂരിലെ
തേജസ്വിനി ഫാം ക്ലബ്ബ്,
ഇ
എം എസ്സ് ഗ്രന്ഥാലയം എന്നിവരുടെ
സഹകരണത്തോടെയാണ് ഈ പദ്ധതി
നടപ്പിലാക്കുന്നത്.
ചെക്ക്ഡാം
നിര്‍മ്മാണത്തിലൂടെ നഷ്ടപ്പെട്ട
പുഴയടെ സ്വാഭാവികതയെ
വീണ്ടെടുക്കാനുള്ള ദീര്‍ഘകാല
പദ്ധതിയാണ് ഈ കൂട്ടായ്മ
ആവിഷ്കരിച്ചിട്ടുള്ളത്.
പരിസ്ഥിതി
ദിനത്തില്‍ ആരംഭിച്ച്,
ഒക്ടോബര്‍
സെപ്റ്റംബര്‍ മാസങ്ങളില്‍
പുഴയുടെ തീരങ്ങളില്‍ അനുയോജ്യമായ
വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ച്
തുടര്‍ന്നുള്ള കാലയളവില്‍
അവയെ സംരക്ഷിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുളളത്.
പദ്ധതിയുടെ
ഔപചാരികമായ ഉദ്ഘാടനം ഗ്രന്ഥശാലാ
സംഘം വെള്ളരിക്കുണ്ട് സെക്രട്ടറി
ഏ ആര്‍ സോമന്‍ മാസ്റ്റര്‍
നിര്‍വ്വഹിച്ചു.
ലോക
പരിസ്ഥിതി ദിനാചരണത്തിന്റെ
ഭാഗമായി കമ്പല്ലൂര്‍ ഗവഃ
ഹയര്‍ സെക്കന്ററി സകൂളില്‍
കെ ഡി മാത്യു മാസ്റ്റര്‍
വൃക്ഷത്തൈകള്‍ നടുന്നതിന്
തുടക്കം കുറിച്ചു.
പി
പി സുഗതന്‍ കുട്ടികള്‍ക്ക്
വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
ഔഷധത്തോട്ടം
മെച്ചപ്പെടുത്തുന്നതിന്റെയും
ജൈവവേലി നിര്‍മ്മാണത്തിന്റെയും
പ്രാരംഭപ്രവര്‍ത്തനങ്ങളും
നടന്നു.
Subscribe to:
Posts (Atom)

















